banner

സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സുപ്രീംകോടതിക്ക് മുന്നിൽ...!, വാദിക്കാൻ ഇറങ്ങുന്നത് പേരുകേട്ട മുതിർന്ന അഭിഭാഷകൻ, ഒട്ടും കുറയ്ക്കാതെ സർക്കാരും


സ്വന്തം ലേഖകൻ
യുവനടിയെ ബ​ലാ​ത്സം​ഗം ചെയ്തുവെന്ന കേസില്‍ ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് ബേ​ല എം ​ത്രി​വേ​ദി, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ്മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭാ​ട്ടി സം​സ്ഥാ​ന​ത്തി​നാ​യി ഹാ​ജ​രാ​കും.

അതേസമയം സു​പ്രീം ​കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യാ​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ല്‍ ന​ട​ന്‍ സി​ദ്ദി​ഖ് കീ​ഴ​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.​ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി കീ​ഴ​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം. മാ​ധ്യ​മ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യു​ള്ള ര​ഹ​സ്യ നീ​ക്ക​ത്തി​നാ​ണ് ശ്ര​മം.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മുകുൾ റോഹത്ഗിയാണ് ഇന്ന് സി​ദ്ദി​ഖി​നാ​യി ഹാ​ജ​രാ​കു​ന്ന​ത്. ത​നി​ക്കെ​തി​രാ​യ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് സി​ദ്ദി​ഖി​ന്‍റെ വാ​ദം. നടൻ നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

ഇതിനിടെ ജാമ്യാപേക്ഷയ്ക്ക് എതിരെ ഒരു തടസ്സ ഹർജി കൂടി കോടതിയില്‍ എത്തിയിട്ടുണ്ട്. പൊതു പ്രവർത്തകനായ നവാസാണ് ഹര്‍ജി നല്‍കിയത്. ബലാത്സം​ഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ സിദ്ദിഖ് ഒളിവിലാണ്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments