
സ്വന്തം ലേഖകൻ
കൊല്ലം : കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്കുള്ള യാത്രയിൽ കാഞ്ഞാവെളി മണലിക്കട സ്വദേശിനിയുടെ ഫോൺ നഷ്ടപ്പെട്ടതായി പോലീസിൽ പരാതി. തൃക്കരുവ മണലിക്കട സ്വദേശി രാഖിയാണ് പതിനേഴായിരം രൂപ വിലയുള്ള റിയൽമീ കമ്പനിയുടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഫോൺ 28/9/2024 ൽ രാത്രി 7 മണിയോടെ കടവൂർ ഭാഗത്തുനിന്ന് അഞ്ചാലുംമൂട് മാർക്കറ്റിലേക്ക് വരും വഴി നഷ്ടപ്പെട്ടതായി കാണിച്ച് അഞ്ചാലുംമൂട് പോലീസിൽ പരാതി നൽകിയത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചു.
ANCHALUMOODU POLICE STATION PHONE NUMBER: 0474 255 2682
0 Comments