
സ്വന്തം ലേഖകൻ
ഇംഫാല്‍ : സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പുരില്‍ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി. ഇവരെ കുക്കി വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളെ സൈന്യത്തിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. കാങ്പോക്പി മേഖലയില്‍ നിന്നാണ് ഒരാളെ കണ്ടെത്തിയത്. ജോണ്‍സണ്‍ സിങ്ങിനെയാണ് രക്ഷപ്പെടുത്തിയത്.
കാണാതായ മറ്റ് രണ്ട് പേരെക്കുറിച്ച് വിവരമില്ല. ഇവരുമായുള്ള ഫോണ്‍ബന്ധവും നിശ്ചലമാണ്. അവസാനമായി ഇവരുടെ ഫോണ്‍ സിഗ്‌നല്‍ ലഭിച്ചത് കങ്ലടോങ്ബി മേഖലയില്‍ നിന്നാണ്. തൊയ്തോയ്ബ സിങ്, തൊയ്തൊയ് സിങ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. തൗബല്‍ ജില്ലയില്‍ നിന്നുള്ള ഇവര്‍ മെയ്തി വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് വിവരം.
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ പരീക്ഷയ്ക്ക് എത്തിയവരായിരുന്നു ഇവര്‍. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാനും തട്ടിക്കൊണ്ടുപോയവരെ രക്ഷപ്പെടുത്താനും ഭരണ-പ്രതിപക്ഷ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ സംയുക്ത ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ചു.
കഴിഞ്ഞ ദിവസം മണിപ്പുരില്‍ വെടിവെപ്പുണ്ടായിരുന്നു. ജിറിബാം ജില്ലയില്‍ മെയ്തി വിഭാഗങ്ങള്‍ താമസിക്കുന്ന മോങ്ബങ് പ്രദേശത്തേക്ക് വനത്തില്‍ നിന്ന് സായുധ സംഘം വെടിവെക്കുകയായിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments