banner

കൊല്ലത്ത് സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽപരിശോധന...!, കുണ്ടറയിൽ 16 ബസുകൾക്കെതിരേ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്, നടപടി തുടരുംമ്പോഴും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് 'അമിതവേഗം'


സ്വന്തം ലേഖകൻ
കൊല്ലം : സ്വകാര്യ ബസുകളിൽ കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് കുണ്ടറയിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര കുറ്റകൃത്യങ്ങൾ. കൊല്ലം ആർ.ടി.ഒ.യുടെ നിർദേശപ്രകാരം പ്രത്യേക സ്ക്വാഡിലെ ഉദ്യോഗസ്ഥർ ശനിയാഴ്ചയാണ് പരിശോധന നടത്തിയത്. മിന്നൽപ്പരിശോധനയിൽ 16 ബസുകൾക്കെതിരേ നടപടികൾ സ്വീകരിച്ചതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 10 സ്വകാര്യ ബസുകൾക്കെതിരെ ലൈസൻസ് ഇല്ലാത്ത കണ്ടക്ടർ നിയന്ത്രിച്ചതിനും വേഗപ്പൂട്ടുകൾ വിച്ഛേദിച്ച് ഓടിച്ചതിന് ആറ് ബസുകൾക്കെതിരേയും  വകുപ്പ് നടപടിയെടുത്തു. യൂണിഫോമും ബാഡ്ജും ധരിക്കാത്ത ജീവനക്കാർ നിയന്ത്രിക്കുന്ന ബസുകൾ, എയർ ഹോണും മ്യൂസിക് സിസ്റ്റവും ഉപയോഗിച്ച് ശബ്ദമലിനീകരണം നടത്തുന്ന ബസുകൾ തുടങ്ങിയവയ്ക്കെതിരേയാണ് നടപടികളെടുത്ത് വരുന്നത്.

അതേ സമയം, നടപടികൾ ശക്തമാക്കിയെന്ന് പറയുമ്പോഴും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് വേഗം കൂടുകയാണ്. അപകടം വരുത്തിവയ്ക്കു‌ന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തിട്ടും ഒരു ഫലവും കാണുന്നില്ല. എന്നിട്ടും ബസുകളുടെ മത്സരയോട്ടത്തിനും അമിത വേഗത്തിനും തടയിടാൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. ഇത്തരം ഡ്രൈവർമാരെ അനുകൂലിക്കുന്നവരും നാട്ടിൽ കുറവല്ല. അവർക്ക് യഥാസമയം ഓടിയെത്തേണ്ടതുകൊണ്ടല്ലേ ഈ മരണപ്പാച്ചിൽ എന്നാണ് അവരുടെ വാദം. എന്നാൽ സമയത്തിന്‍റെ പേരിൽ തമ്മിൽതല്ല് നടക്കുന്നത് ബസുകാർക്കിടയിലാണ്. അത് പരിശോധിക്കാനുള്ള ചെക്ക് പോസ്റ്റുകളിലൊന്നും ആൾപ്പെരുമാറ്റമില്ല.

സംസ്ഥാനത്ത് 2022 ൽ സ്വകാര്യ ബസുകൾ വരുത്തിവച്ച അപകടങ്ങളിൽ 215 പേരാണ് മരണപ്പെട്ടത്. 2021ൽ മരണ നിരക്ക് 115 ആയിരുന്നു. ഒരു വർഷം കൊണ്ട് നൂറ് പേരുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 1,902 അപകടങ്ങളാണ് സ്വകാര്യ ബസുകൾ കാരണം സംസ്ഥാനത്തുണ്ടായത്. ഇതിൽ 201 അപകടങ്ങളിൽ ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. മരിച്ചവരും ഗുരുതര പരിക്കേറ്റവരും നിസാര പരിക്കേറ്റവരും അടക്കം ആകെ 2,472 പേരാണ് അപകടത്തിൽപ്പെട്ടത്. 2021-ൽ സ്വകാര്യ ബസുകൾ മൂലമുണ്ടായത് 919 അപകടങ്ങളാണ്. ഇനിയും അപകടകാരികളായ ഡ്രൈവർമാരെ കയറൂരി വിട്ടാൽ റോഡിലെ കുരുതിക്കളങ്ങളുടെ എണ്ണം കൂടുകയേയുള്ളൂ.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments