banner

ഇനി കാത്ത് നിൽക്കണ്ട...!, സാമ്പ്രാണിക്കോടി തുരുത്തിലേക്ക് മണലിൽ ക്ഷേത്രക്കടവിൽ നിന്ന് നാളെ മുതൽ ഒരു ഡിടിപിസി ബോട്ട് സെൻ്റർ കൂടി, ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി നിർവ്വഹിക്കും

Published from Blogger Prime Android App
സ്വന്തം ലേഖകൻ
പ്രാക്കുളം : സാമ്പ്രാണിക്കോടി തുരുത്തിലേക്ക് മണലിൽ ക്ഷേത്രക്കടവിൽ നിന്ന് നാളെ (October 1) മുതൽ ബോട്ട് സർവ്വീസ്. പുതിയ ബോട്ട് സർവീസിന്റെ ഔപചാരിക ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പുതിയ ഡി.റ്റി.പി.സി കൗണ്ടർ അനുവദിക്കണമെന്ന ആവശ്യത്തിൽ അധികൃതരുമായി കളക്ടറുടെ നേത്യത്വത്തിൽ ഈ വർഷം മാർച്ചിൽ ചർച്ച നടന്നിരുന്നു. ജില്ലാ കളക്ടർ എൻ. ദേവീദാസ് ഐ.എ.എസ് -ൻ്റെ നേതൃത്വത്തിൽ കളക്ട്രേറ്റിലായിരുന്നു അധികൃതരും വിവിധ പ്രതിനിധികളുമായി ചർച്ച നടന്നത്. 

വിഷയത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് നേരത്തെ തന്നെ ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. അതേ സമയം, കൗണ്ടർ അനുവദിക്കുന്ന കാര്യത്തിൽ ഡി.റ്റി.പി.സി എതിർ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. തുടർന്ന് പ്രദേശവാസികളും സംയുക്ത സമിതിയും പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ പ്രതിനിധികളുമായി ചർച്ച നടത്തിയത്. അതേ സമയം, ചർച്ച സംബന്ധിച്ച് ഒദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.

Post a Comment

0 Comments