സ്വന്തം ലേഖകൻ
ആലുവ : മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പടെ മൂന്നുപേരാണ് സംഘത്തിൽ ഉള്ളത്. ഇടുക്കി രാജമുടി പതിനാറാംകണ്ടം പള്ളത്ത് വീട്ടിൽ ജെസ്ന ജോർജ് (23), കട്ടപ്പന സ്വദേശിയായ 19 വയസുകാരൻ, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. പിടിയിലായ 19 വയസുകാരനെതിരെ കട്ടപ്പനയിൽ കഞ്ചാവ് കേസുള്ളതായി പൊലീസ് അറിയിച്ചു.
27ന് പുലർച്ചെ മഞ്ഞപ്പെട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ സ്വദേശിയായ റോണി വർഗീസിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന ബൈക്കാണ് സംഘം മോഷ്ടിച്ചത്. റോണി താമസിച്ചിരുന്ന വീടിന്റെ താഴെ പാർക്ക് ചെയ്തിരുന്നിടത്ത് നിന്നാണ് ബൈക്ക് മോഷണം പോയത്.
ആലുവയിൽനിന്ന് മോഷ്ടിച്ച ബൈക്കിൽ എത്തിയ ഇവർ വാഹനം പൂട്ടു പൊളിച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാർ പൊലീസിന്റെ സഹായത്തോടെ മോഷണ സംഘത്തെ പിടികൂടിയത്.പ്രതികളെ റിമാൻഡ് ചെയ്തു.
.jpg)
0 Comments