banner

ഭീകരമായ സൈബർ ആക്രമണമാണ് ഞാന്‍ നേരിട്ടത്...!,അവർക്ക് വേണ്ടത് ചെളിവാരി എറിയലുകളായിരുന്നു, പക്ഷെ ഞാന്‍ ചെയ്തത് അങ്ങനെ അല്ല, വെളിപ്പെടുത്തി ശോഭ വിശ്വനാഥ്


സ്വന്തം ലേഖകൻ
കൊച്ചി : ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥികളില്‍ ഒരാളായിരുന്നു ശോഭ വിശ്വനാഥ്. സീസണിലുടനീളം മികച്ച മത്സരം പുറത്തെടുത്തെങ്കിലും വലിയ തോതിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്ന വ്യക്തി കൂടിയായിരുന്നു ശോഭ വിശ്വനാഥ്. വ്യക്തി അധിക്ഷേപങ്ങളിലേക്ക് വരെ കടന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടിയും താരം സ്വീകരിച്ചു.

ഭീകരമായ സൈബർ ആക്രമണമാണ് ഞാന്‍ നേരിട്ടതെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശോഭ വിശ്വനാഥ് വ്യക്തമാക്കുന്നത്. സൈബർ ബുള്ളിയിങ്ങിനും മാനനഷ്ടത്തിനുമൊക്കെ ഞാന്‍ കേസ് കൊടുത്തിരിക്കുകയാണ്. അവർ ഇതൊക്കെ ചെയ്യുമ്പോഴും മറുവശത്ത് നമ്മളെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

ചില സമയത്ത് നമ്മളും വീക്ക് ആവാറുണ്ട്. എനിക്ക് ഇത് പറ്റുന്നില്ലെന്ന തരത്തിലുള്ള ഡിപ്രഷന്‍ അവസ്ഥ ഫീല്‍ ചെയ്തിട്ടുണ്ട്. ഇടക്കിടക്ക് ഇപ്പോഴും ആ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. പക്ഷെ ആ ദിവസം കരഞ്ഞ് അങ്ങ് തീർക്കുക എന്നുള്ളത്. കരയാന്‍ തോന്നിയാല്‍ കരയുക. അത് കഴിഞ്ഞതിന് ശേഷം പിന്നെ അതിനെക്കുറിച്ച് ആലോചിച്ച് കരയരുതെന്നും ശോഭ പറയുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമുണ്ടായ കാര്യങ്ങളൊക്കെ അവിടെ വിട്ടതാണ്. എന്നാല്‍ അതിന് ശേഷമുണ്ടായ ഒരു കാര്യത്തിന് ഭീകരമായ രീതിയിലുള്ള ആക്രമണമാണ് ഉണ്ടായത്. എനിക്ക് വന്ന ഭീഷണി സന്ദേശവും വോയിസുമൊക്കെ കയ്യിലുണ്ട്. അത് കോടതിയിലും നല്‍കിയത്. ബിഗ് ബോസിലുണ്ടായിരുന്ന എന്നെപ്പോലെത്തെ സ്ത്രീകള്‍ അനുഭവിച്ചത് എന്തുമാത്രം ട്രോമയാണെന്ന് അതൊക്കെ കേട്ടാല്‍ മനസ്സിലാകും.

കൂടുതല്‍ ചെളിവാരി എറിയലുകളായിരുന്നു മറുവശത്തുള്ളവർക്ക് വേണ്ടിയിരുന്നത്. പക്ഷെ അതിന് ഞാന്‍ നിന്നില്ല. എന്റെ ഭാഗം ഒരു തവണ ഞാന്‍ സംസാരിച്ചു. അതിന് ശേഷം നിയമപരമായി മുന്നോട്ട് പോയി. ചില സമയത്ത് പൊട്ടിത്തെറിക്കണമെന്നൊക്കെ നമുക്ക് തോന്നും. പ്രത്യേകിച്ച് എന്റെ സ്വഭാവത്തിന്. എന്നാല്‍ നമ്മള്‍ നിശബ്ദയായി ഇരുന്ന് ഫൈറ്റ് ചെയ്യുക എന്ന് പറയുന്നത് വളറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

നീ എന്താണ് പ്രതികരിക്കാത്തത്, നീ എന്താണ് ഒന്നും പറയാത്തത് എന്നൊക്കെ ചോദിക്കാനും ഇളക്കിവിടാനുമൊക്കെ നിരവധി ആളുകളുണ്ടാകും. അവർക്ക് അത് കാണണം. എന്തിനാണ് അതിന് നമ്മള്‍ നില്‍ക്കുന്നത്. നമുക്ക് എന്ത് വേണം അതാണ് ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവർക്ക് വേണ്ടത് അല്ല. നമുക്കും തെറ്റുകള്‍ വരാം. അത് തിരുത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനമെന്നും ശോഭ വിശ്വനാഥ് വ്യക്തമാക്കുന്നു.

സാരി എന്ന് പറയുന്നത് ഒരു ഇമോഷനാണ്. എന്റെ ഒരോ സാരിക്കും ഓരോ കഥ പറയാനുണ്ട്. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലയ്ക്ക് ആ സാരി ഉടുത്തിട്ട് അതിന്റെ കഥയാണ് പറയേണ്ടിയിരുന്നത്. നൂറ് ദിവസത്തേക്കുള്ള സാരിയുമായിട്ടാണ് ഞാന്‍ വന്നതെന്ന് ബിഗ് ബോസിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പ് തന്നെ ക്രൂവിനോട് ഞാന്‍ പറഞ്ഞിരുന്നു.

ഒരു സ്വപ്നത്തിലാണ് ഞാന്‍ ബിഗ് ബോസില്‍ എത്തിയത്. നാലാമത്തെ സീസണില്‍ എന്നെ ക്ഷണിച്ചിരുന്നു. അതിനേക്കാളൊക്കെ മുമ്പ് തന്നെ സീസണ്‍ 1 ല്‍ തന്നെ ഞാന്‍ ആ സ്വപ്നം ഞാന്‍ കണ്ടിരുന്നു. ലാലേട്ടന്‍ വിജയികളുടെ കൈ പിടിച്ച് പൊക്കുന്ന ആ നിമിഷം എപ്പോഴും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ആ സ്വപ്നം ഒരിക്കല്‍ കണ്ടു. അങ്ങനേയുള്ള എനിക്ക് ബിഗ് ബോസില്‍ നിന്നും ഇങ്ങോട്ട് കോള്‍ വരികയായിരുന്നുവെന്നും ശോഭ വിശ്വനാഥ് കൂട്ടിച്ചേർക്കുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments