banner

'സിം​ഗിൾ മദർ എന്ന നിലയിലുള്ള അവസാന വിദേശയാത്ര'...!, ആര്യ വീണ്ടും വിവാഹിതയാവുകയാണോ? ആര്യയുടെ പോസ്റ്റ് ചർച്ചയാക്കി ആരാധകർ


സ്വന്തം ലേഖകൻ
കൊച്ചി : നടി, അവതാരക എന്ന നിലയിലൊക്കെ പ്രേക്ഷകർക്ക് സുപരിചിതയാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യയ്ക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. ധാരാളം ആരാധകരെ ലഭിക്കുകയും ചെയ്തു. ബിഗ് ബോസ് മലയാളത്തിലും ആര്യ പങ്കെടുത്തിരുന്നു. എന്നാൽ ബി​ഗ് ബോസിൽ പോയപ്പോൾ ആര്യയ്‌ക്കെതിരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു.

മുഖത്ത് നോക്കി കാര്യങ്ങൾ പറയുന്ന വ്യക്തിയാണ് ആര്യ. തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ഡിവോഴ്‌സിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ബ്രേക്ക് അപ്പിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആര്യ പങ്കുവെച്ച ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. താരം ഇപ്പോൾ വിദേശത്ത് യാത്രയിലാണ്. യാത്രയുടെ വിശേഷങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്

ഓസ്‌ട്രേലിയയിലെ ഗീലോംഗിലെ ഗ്രേറ്റ് ഓഷ്യൻ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു എന്ന് കുറിച്ച് ആര്യ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇതിനടിയിൽ കുറിച്ച കാര്യമാണ് ചർച്ചയാവുന്നത്. ഒരു സിംഗിൾ മദർ എന്ന നിലയിൽ തന്റെ അവസാനത്തെ വിദേശ യാത്രയാണ് ഇതെന്നും താരം പറയുന്നുണ്ട്. ഇതോടെ ആര്യ വീണ്ടും വിവാഹിതയാവാൻ പോവുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ധാരാളം കമന്റുകളും വരുന്നുണ്ട്.

വളരെ നല്ല തീരുമാനം, ജീവിതത്തിലെ പുതിയ ചുവടുവെയ്പ്പിന് ആശംസകൾ, സിംഗിൾ മദർ എന്ന നിലയിലെ അവസാന വിദേശ യാത്ര എന്ന പറഞ്ഞാൽ നിങ്ങളുടെ ജീവിത്തതിലേക്ക് ആരോ ഒരാൾ വരാൻ പോകുന്നുവെന്നല്ലേ, നല്ല തീരുമാനം എന്നിങ്ങനെ പോകുന്ന കമന്റുകൾ. ആര്യ വീണ്ടും വിവാഹിതയാവാൻ പോകുന്നു എന്നാണ് ആരാധകർ പറയുന്നത്.

നടി അർച്ചന സുശീലന്റെ സഹോദരനും ബിസിനസ്സ്മാനുമായ രോഹിത് സുശിൽ ആയിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. എന്നാൽ രോഹിത്തും ആര്യയും വിവാഹമോചിതരാവുകയായിരുന്നു. വിവാഹ മോചനത്തെക്കുറിച്ച് ആര്യ പറഞ്ഞിട്ടുണ്ട്. രോഹിത് മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു.

ബി​ഗ് ബോസിൽ പോയപ്പോൾ തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് ആര്യ പറഞ്ഞിരുന്നു. അത് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ബി​ഗ് ബോസിന് പുറത്ത് വന്നപ്പോഴേക്കും ആ ബന്ധം ബ്രേക്കപ്പ് ആയിരുന്നു. ഇത് വലിയ രീതിയിൽ ആര്യയെ ബാധിച്ചു. പ്രണയം തകർന്ന വിവരം ആര്യ തന്നെയാണ് അറിയിച്ചിരുന്നത്.

ഇതിന് ശേഷം ആര്യ പ്രണയത്തിലാണോ എന്ന് ആരാധകർ ചോദിച്ചിരുന്നു. എന്നാൽ താരം അതേക്കുറിച്ച് പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇട്ട പോസ്റ്റിലെ വാചകം അത് സൂചിപ്പിക്കുന്നതാണെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ആര്യയുടെ ജീവിതത്തിലേക്ക് ഒരാൾ വരുമെന്നാണ് ആരാധകർ കരുതുന്നത്.

നടിയും അവതാരകയും മാത്രമല്ല. ഇപ്പോൾ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. ബഡായി ബം​ഗ്ലാവ് എന്ന പരിപാടിയിലൂടെ കരിയർ ആരംഭിച്ച ആര്യ പിന്നീട് സിനിമകളിലും അഭിനയിച്ചു, പല ടിവി ഷോകളും ചെയ്തു. കാ‍ഞ്ചീവരം എന്ന പേരിൽ സാരി വ്യാപാര ബിസിനസ്സ് ആണ് ആര്യ നടത്തുന്നത്. വളരെ മികച്ച രീതിയിൽ തന്നെയാണ് ബിസിനസ്സ് മുന്നോട്ട് പോകുന്നത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments