
സ്വന്തം ലേഖകൻ
കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സംവിധായകൻ ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നുമാണ് നടിയുടെ മൊഴി. സംവിധായകൻ ചർച്ചയ്ക്ക് മുറിയിലേക്ക് വിളിപ്പിച്ചു. കട്ടിലിലേക്ക് തള്ളി വീഴ്ത്തി. ബഹളം വെച്ച് ഓടി രക്ഷപ്പെട്ടെന്നും നടി മൊഴി നൽകി.
ഗാന ചിത്രീകരണത്തിനിടയിലും ലൈംഗികാതിക്രമം ഉണ്ടായി. പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സ്പർശനം പലതവണ ആവർത്തിച്ചു. പ്രതിരോധം വിഫലമായെന്നും നടി പറഞ്ഞു. ഈ നടനിൽ നിന്ന് പലർക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്.
നടിമാരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് പതിവാണെന്നും നടി റിപ്പോർട്ടിൽ പറയുന്നു. സ്റ്റണ്ട് മാസ്റ്ററിൽ നിന്ന് അതിക്രമമുണ്ടായി. വഴങ്ങിയില്ലെങ്കിൽ ലൊക്കേഷനിൽ ആക്രമിക്കപ്പെടും. വഴങ്ങാത്ത നടിയെ ചിത്രീകരണത്തിനിടയിൽ ആക്രമിച്ചു. പരിക്കേറ്റ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിക്രമത്തിന് സാങ്കേതിക പ്രവർത്തകരും കൂട്ടുനിന്നു. സ്ത്രീകളെ വെറും ശരീരമായി കാണുന്നുവെന്നും നടി മൊഴിയിൽ പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എസ്‌ഐടി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയ സിനിമാ പ്രവർത്തകരിൽ നിന്നാണ് എസ്‌ഐടി വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിരിക്കുന്നത്.
അതിക്രമം നേരിട്ടവർ നിയമ നടപടികളുമായി മുന്നോട്ട് പോകുവാൻ തയ്യാറാകുമോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. മൊഴി നൽകിയവർ പരാതിയിൽ ഉറച്ചു നിന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥമാരാണ് അന്വേഷണം നടത്തുന്നത്.
ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് പോലീസ് ആസ്ഥാനത്തേക്ക് സാംസ്‌കാരിക വകുപ്പ് ഹേമ കമ്മിറ്റിയുടെ പൂർണ്ണരൂപം എത്തിച്ചത്. 5000ത്തോളം പേജുകളാണ് റിപ്പോർട്ടിലുള്ളത്. 300ഓളം പേജുകൾ സംഗ്രഹമാണ്. മൊഴികളും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ എല്ലാം സാംസ്‌കാരിക വകുപ്പ് കൈമാറി.
വ്യാഴാഴ്ചയാണ് പോലീസ് ആസ്ഥാനത്തെത്തി സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സുഭാഷിണി തങ്കച്ചിയും ജോയിന്റ് സെക്രട്ടറി സന്തോഷും ചേർന്ന് റിപ്പോർട്ട് കൈമാറിയത്. എഡിജിപി ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേശ്വന് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചുരുന്നു. പിന്നാലെ എസ് ഐടിയുടെ അടിയന്തര യോഗം ചേരുകയും ഏത് തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments