banner

ഇറാനെ ഇല്ലാതാക്കാൻ അമേരിക്കയും, ഇസ്രായേലിലേക്ക് “താഡ് “മിസൈൽ പ്രതിരോധ സംവിധാനവും 100 ട്രൂപ്പുകളെയും അയക്കാൻ അനുമതി; നിർണായക നീക്കവുമായി പെന്റഗൺ


സ്വന്തം ലേഖകൻ
വാഷിംഗ്‌ടൺ : ഇസ്രയേലിനെ വളഞ്ഞിട്ടാക്രമിക്കാൻ ഇറാനും ഹിസ്‌ബൊള്ളായും കോപ്പ് കൂട്ടുമ്പോൾ ശക്തമായ ശക്തമായ നടപടിയുമായി അമേരിക്ക. ഇറാന്റെ ആക്രമണങ്ങളിൽ നിന്നും ഇസ്രയേലിനെ സംരക്ഷിക്കാൻ തങ്ങളുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ബാറ്ററി ഇസ്രായേലിൽ വിന്യസിക്കുമെന്നാണ് പെൻ്റഗൺ ഞായറാഴ്ച പ്രഖ്യാപിച്ചു. കൂടാതെ ഇത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെയും ഇതോടൊപ്പം അയക്കും.

ഇസ്രയേലുമായുള്ള സംഘർഷത്തിൽ അമേരിക്കൻ സൈനിക സേനയെ ഉൾപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറാൻ വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതിനു പുല്ല് വില നൽകി കൊണ്ടാണ് ഇപ്പോൾ അമേരിക്കയുടെ നീക്കം.

അമേരിക്ക ഇത്തരമൊരു സംവിധാനം മേഖലയിൽ വിന്യസിക്കുന്നത് ഇതാദ്യമല്ലെന്ന് പെൻ്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാട്രിക് റൈഡർ പറഞ്ഞു. ഇതിനു മുമ്പ് 2019 ൽ അമേരിക്ക – ഇസ്രായേൽ സൈനികാഭ്യാസത്തിന്റെ ഭാഗമായി, ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ബാറ്ററി പ്രദേശത്ത് സ്ഥാപിച്ചിരുന്നു.

അതേസമയം യുഎസ് സൈനികർ ഇസ്രായേലിൽ മണ്ണിൽ നിലയുറപ്പിക്കുന്നത് അസാധാരണമാണെങ്കിലും, വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം മിസൈൽ വിരുദ്ധ പ്രതിരോധ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു വേണ്ടിയുള്ള മിനിമം സംവിധാനമാണ്.

ഏപ്രിൽ 13 നും ഒക്ടോബർ 1 നും ഇറാൻ ഇസ്രായേലിനെതിരെ നടത്തിയ അഭൂതപൂർവമായ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേലിൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്നും പെൻ്റഗൺ വ്യക്തമാക്കി.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments