സ്വന്തം ലേഖകൻ
ചെന്നൈ : തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന അപകടം സ്വാഭാവികമല്ലെന്ന സംശയം പ്രകടിപ്പിച്ച് എൻ ഐ എ. റെയിൽപാളത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി കാണപ്പെടുന്നുണ്ട് എന്ന് എൻ ഐ എ വെളിപ്പെടുത്തി. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് കേടുവരുത്തിയതായാണ് എന്‍ഐഎ സംശയിക്കുന്നത്. അതേസമയം കേടുവരുത്തിയ റെയില്‍പ്പാളത്തിന്റെ ഫോട്ടോയും എന്‍ഐഎ പുറത്തു വിട്ടിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ മൈസൂരു-ധര്‍ഭംഗ ഭാഗ്മതി എക്സ്പ്രസാണ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ കൂട്ടിയിടിച്ചത്. അപകടം നടന്ന സ്ഥലത്തെ പാളത്തില്‍ ബോള്‍ട്ടുകളും ചില ഭാഗങ്ങളും കാണാതായിട്ടുണ്ട് എന്നും എന്‍ഐഎ പറയുന്നു. പാളത്തില്‍ കൂടം കൊണ്ട് ശക്തമായി അടിച്ചതിന്റെ ഫലമായി കേടും വന്നിട്ടുണ്ട്.
രാജ്യത്ത് വ്യാപകമായി ട്രെയിൻ അപകടങ്ങൾ നടക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടക്കുന്നതായി കേന്ദ്രവും എൻ ഐ എ യും സംശയിക്കുന്നുണ്ട്. ഇന്നും ഉത്തർപ്രദേശിലെ റെയിൽപാളത്തിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗ്യാസ് കുറ്റി കണ്ടെത്തിയിരുന്നു. ലോക്കോ പയലറ്റിന്റെ അവസരോചിതമായ പ്രവൃത്തിയാണ് വലിയ അപകടം ഒഴിവാക്കിയത്.
പ്രതിപക്ഷം വലിയ ബഹളമുണ്ടാക്കാൻ ശ്രമിച്ച നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ ആസൂത്രിത ശക്തികളാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുപോലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നിലും ചില ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നീറ്റ് പരീക്ഷയിൽ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾക്ക് സമാനമായാണ് ഇപ്പോൾ ട്രെയിൻ അപകടങ്ങളുടെ കാര്യത്തിലും നടക്കുന്നത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments