banner

ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ...!, ഭക്ഷ്യവിഷബാധയെന്ന സംശയത്തിൽ രണ്ട് ഹോട്ടലുകൾ അടപ്പിച്ച് അധികൃതർ, രണ്ടിനും ഉടമ ഒന്ന്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യവകുപ്പ് അടപ്പിച്ചു.

ന്യൂ സ്‌പെെസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. ഒരേ മാനേജ്മെന്റിന് കിഴീലുള്ള ഹോട്ടലുകളാണ് ഇവ രണ്ടും. നേരത്തെയും ഈ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷ ബാധയേറ്റിരിന്നു. അൽപ കാലത്തിനു ശേഷം തുടർന്നും ഇവയ്ക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു.

ഈ ഹോട്ടലുകളിൽ നിന്നും പാഴ്സലായും നേരിട്ടെത്തിയും ഭക്ഷണം കഴിച്ചവർക്ക് രാത്രിയോടെ വയറുവേദന അനുഭവപ്പെടുകയായിരിന്നു. രാവിലെയോടെ തലവേദനയും ഛർദിയും വയറുവേദനയും വയറിളക്കവും കൂടിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ചികിത്സ തേടിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments