സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിവാദങ്ങൾക്കിടയിലും ക്രമസമാധാന പാലനത്തിലെ വീഴ്ചകളിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ പരസ്പരം പഴിചാരുമ്പോഴും കേരള പൊലീസിന് കേന്ദ്രം നൽകുന്നത് ഫുൾമാര്‍ക്ക്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23 കേന്ദ്ര പുരസ്കാരങ്ങളാണ് കേരളാ പൊലീസിനെ തേടിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിലാണ് പൊലീസിന്‍റെ മികവുകൾക്ക് ലഭിച്ച കേന്ദ്ര നേട്ടങ്ങൾ വ്യക്തമാക്കിയത്.,
കാനത്തിൽ ജമീല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ലഭിച്ച നേട്ടങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ക്രമസമാധാന പാലനത്തിന് കേന്ദ്ര സര്‍ക്കാരിൽ നിന്ന് എത്ര പുരസ്കാരം കിട്ടിയെന്നായിരുന്നു നിയമസഭയിലെ ചോദ്യം. 23 കേന്ദ്ര പുരകസ്കാരങ്ങൾ നേടിയതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയാൻ ഇക്കഴിഞ്ഞ മാസം കിട്ടിയതടക്കം പുരസ്കാരങ്ങളുടെ എണ്ണവും എന്തിനെന്ന വിശദാംശങ്ങളും ചേര്‍ത്ത് വിശദമായ മറുപടിയാണ് മുഖ്യമന്ത്രി സഭയിൽ നൽകിയത്. കൊടകര കുഴൽപ്പണ കേസിൽ അടക്കം കേരളാ പൊലീസിന്‍റെ കഴിവുകേടും വീഴ്ചകളും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുമ്പോഴാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രതിരോധം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്രത്തിനും കേരളാ പൊലീസിനെ കുറിച്ച് മതിപ്പിന് കുറവൊന്നുമില്ലെന്നാണ് കിട്ടിയ പുരസ്കാരങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത്. സമസ്ത മേഖലകളിലും കേരളാ പൊലീസിന് കേന്ദ്രത്തിൽ നിന്ന് കിട്ടുന്നത് വലിയ അംഗീകാരങ്ങളാണെന്ന് മുഖമന്ത്രി പറഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments