banner

നടിയെ ‘വെര്‍ച്വല്‍’ അറസ്റ്റ് ചെയ്യാന്‍ നീക്കം...!, മാല പാര്‍വതിയെ പിടികൂടാൻ ശ്രമിച്ചത് നോർത്ത് സംഘം, രക്ഷപ്പെട്ടതെങ്ങനെയെന്ന് വെളിപ്പെടുത്തി നടി


സ്വന്തം ലേഖകൻ
കൊച്ചി : മാലാ പാര്‍വതിയെ കുടുക്കാൻ സൈബര്‍ തട്ടിപ്പ് സംഘത്തിന് ശ്രമം. കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറോളം താരം ഡിജിറ്റല്‍ കുരുക്കില്‍ പെട്ടു, തട്ടിപ്പാണ് എന്ന് ഒടുവില്‍ തിരിച്ചറിഞ്ഞതോടെയാണ് നടി പണംപോകാതെ രക്ഷപ്പട്ടത്.

സംഭവത്തേക്കുറിച്ച്‌ മാലാ പാര്‍വതി പറയുന്നത് ഇങ്ങനെ:
മധുരയില്‍ തമിഴ് സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. രാത്രി മുഴുവൻ സിനിമയുടെ ഷൂട്ടായിരുന്നു. പത്ത് മണിക്കാണ് കോള്‍ വന്നത്. ഡിഎച്ചില്‍ നിന്ന് ഒരു പാഴ്‍സല്‍ തടഞ്ഞുവെവെന്ന് പറയുകയായിരുന്നു അവര്‍. മുമ്പ് എനിക്ക് ഇത് സംഭവിച്ചിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു പാഴ്‍സല്‍ വന്നപ്പോള്‍, കസ്റ്റംസ് തടഞ്ഞുവെച്ചു എന്ന് എന്നോട് പറയുകയും പൈസ അടക്കുകയും ചെയ്‍തിട്ടുണ്ട്.

അത് ഓര്‍മയിലുള്ളതിനാല്‍ ഇത് സത്യമായിരിക്കുമെന്ന് താൻ വിചാരിച്ചു. കസ്റ്റമര്‍ കെയര്‍ ഫോണ്‍ കണക്റ്റായി. വിക്രം സിംഗെന്ന ഒരു മനുഷ്യനാണ് തന്നോട് സംസാരിച്ച്. വളരെ വിശ്വസനീയമായിട്ടാണ് തന്നോട് സംസാരിച്ചത്. നിങ്ങളുടെ ആധാര്‍ കാര്‍ഡു ദുരുപയോഗപ്പെടുത്തിയെന്ന് പറഞ്ഞു അയാള്‍. തായ്‍വാനിലേക്ക് ഇങ്ങനെ ഒരു കൊറിയര്‍ തന്റെ പേരില്‍ പോയിട്ടുണ്ട് എന്നും വ്യക്തമാക്കി.


ഇത് വലിയ ഒരു തട്ടിപ്പാണെന്നും പറഞ്ഞു അവര്‍. വേണമെങ്കില്‍ പരാതി പറയുന്നത് നല്ലതായിരിക്കും. ഇത് അന്വേഷിക്കുന്ന ഒരു സംഘമുണ്ടെന്നും പറഞ്ഞു അവര്‍.   അങ്ങനെ പൊലീസിലേക്ക് ഫോണ്‍ കണക്റ്റാക്കി. പ്രകാശ് കുമാര്‍ ഗുണ്ടുവാണ് അപ്പോള്‍ തന്നോട് സംസാരിച്ചത് ആധാര്‍ കാര്‍ഡ് ആര്‍ക്കെങ്കിലും നല്‍കിയിരുന്നോവെന്ന് ചോദിച്ചു അയാള്‍. ഞാൻ ആധാര്‍ കാര്‍ഡാണ് ഐഡിയായി സിനിമാ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കി.


അങ്ങനെ ആധാര്‍ കാര്‍ഡ് ആര്‍ക്കും ഒരിക്കലും  നല്‍കരുതെന്ന് അയാള്‍ എന്നോട് നിര്‍ദ്ദേശിച്ചു. ആധാര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്.. മുംബൈ ക്രൈംബ്രാഞ്ചാണെന്ന് താൻ ഉറപ്പിക്കുന്നതെങ്ങനെയെന്ന് ചോദിച്ചിരുന്നു ഞാൻ. അപ്പോള്‍  ഐഡി തനിക്ക് അയച്ചു. ഇപ്പോള്‍ മുംബൈയിലേക്ക വരൂ നിങ്ങളെന്നും പറഞ്ഞു അയാള്‍. സിനിമാ തിരക്കിലാണ് തനിക്ക് ഇപ്പോള്‍ വരാനാകില്ല എന്ന് ഞാൻ വ്യക്തമാക്കുകയും ചെയ്‍തു.


കുറച്ച് സമയം തങ്ങളോട് സഹകരിക്കണമെന്ന് പറയുകയായിരുന്നു അപ്പോള്‍ അയാള്‍. ലൈവില്‍ നില്‍ക്കണം. നിങ്ങളുടെ സുരക്ഷയ്‍ക്കാണ് ഇത് ചെയ്യുന്നത്. ഇത് മറ്റുള്ളവരോട് പറയുന്നത് അപടകമാണ്. ഇങ്ങനെ പുറത്ത് പറഞ്ഞതിനാല്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്‍തിട്ടുണ്ട്. ഇത് ഭയങ്കര ഒരു റാക്കറ്റാണ്.

12 സംസ്ഥാനങ്ങളില്‍ തന്റെ പേരില്‍ തട്ടിപ്പുകാര്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ നിയമവിരുദ്ധമായി തുടങ്ങിയിട്ടുണ്ട് എന്നും അയാള്‍ വ്യക്തമാക്കി. കോടിക്കണക്കിന് രൂപ തന്റെ പേരില്‍ തട്ടിപ്പുകാര്‍ കൈമാറ്റം ചെയ്‍തിട്ടുണ്ട് എന്നും അയാള്‍ പറഞ്ഞു എന്നോട്.. വാട്‍സാപിലാണ് സംസാരിച്ചുകൊണ്ടിരുന്നത്.. അറസ്റ്റിലായ ആളുടെ ഫോട്ടോ അയച്ചുതന്നിരുന്നു..

നിയമവിരുദ്ധമായി പണം വന്നിട്ടോ എന്ന് ചോദിച്ചു അവര്‍. ഇല്ല എന്ന് പറഞ്ഞു ഞാൻ. നിങ്ങളുടെ ബാങ്കുകള്‍ ഏതൊക്കെ എന്നും ചോദിച്ചു അവര്‍.  72 മണിക്കൂര്‍ താൻ നിരീക്ഷണത്തിലാണെന്ന് പറഞ്ഞു അവര്‍. ഫോണ്‍ അവര്‍ ഹോള്‍ഡ് ചെയ്യുകയായിരുന്നു. അന്നേരം ഗൂഗിളില്‍ താൻ അവരെ കുറിച്ച് തെരഞ്ഞു.

കാരണം ഐഡിയില്‍ അശോക സ്‍തംഭമില്ലായിരുന്നു. അത് ട്രാപ്പാണെന്ന് പറയുന്നുണ്ടായിരുന്നു മാനേജറും. പ്രകാശ് കുമാര്‍ ഗുണ്ടുവിന്റെ പേരില്‍ ഒരു ട്വീറ്റ് വായിച്ചിട്ടുണ്ടായിരുന്നു നേരത്തെ ഞാൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് ഫോണ്‍ കൊടുത്തു. അപ്പോള്‍ അവര്‍ കട്ട് ചെയ്‍തു. അവര്‍ പണം ചോദിച്ചിട്ടില്ല എന്നോട്. അവര്‍ പിന്നീട് തന്നെ വിളിച്ചിട്ടില്ല. പണം നഷ്‍ടപ്പെട്ടിട്ടില്ല. പക്ഷേ പണം ആര്‍ക്കെങ്കിലും നഷ്‍ടപ്പെട്ടിട്ടുണ്ടാകില്ലേ. ഇതിന് പരാതിപ്പെടാൻ ഒരു പ്രതിവിധിയില്ല. അതാണ് കഷ്‍ടം.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments