banner

സിപിഐ - സിപിഎം നേതാക്കളെ മര്‍ദ്ദിച്ചതിൽ വിവാദം...!, ലോക്കൽ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ കേസെടുത്ത നോർത്ത് സിഐയെ സ്ഥലം മാറ്റി


സ്വന്തം ലേഖകൻ
ആലപ്പുഴ : ആലപ്പുഴ നോർത്ത് സിഐ എസ് സജികുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. സജികുമാറിനെ മാറ്റിയത് എറണാകുളം ജില്ലയിലെ രാമമംഗലത്തേയ്ക്കാണ്. സമരത്തിനിടെ സിപിഐ, സിപിഎം നേതാക്കളെ സര്‍ക്കിൾ ഇൻസ്പെക്ടർ മർദ്ദിച്ചത് വിവാദമായിരുന്നു.

സംഭവത്തിൽ മുഖ്യമന്ത്രിക്ക് ആര്യാട് പഞ്ചായത്ത് പ്രസിഡന്‍റ് പരാതി നൽകിയിരുന്നു. സിപിഎം പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പീഡന പരാതിയിൽ കേസെടുത്തതും പ്രകോപനമായി. വാട്ടർ അതോറിറ്റി ഓഫീസിലേക്ക് സിപിഐ – സിപിഎം പഞ്ചായത്ത് അംഗങ്ങൾ നടത്തിയ ധർണയിലായിരുന്നു പൊലീസിന്‍റെ ബലപ്രയോഗം. 

അതേസമയം, ആലപ്പുഴ പുന്നമട ലോക്കൽ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ ഇരയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാർട്ടി ഓഫീസിൽവെച്ച് ശരീരത്തിൽ കടന്നുപിടിച്ചു. ലോക്കൽ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയിൽ പരാതി നൽകിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസിൽ വെച്ചായിരുന്നു പുന്നമട ലോക്കൽ സെക്രട്ടറി എസ് എം ഇഖ്ബാലിന്‍റെ ലൈംഗിക ആതിക്രമമെന്നാണ് പരാതിക്കാരിയുടെ മൊഴി.  പിന്നിൽ നിന്ന് അനുവാദമില്ലാതെ കടന്ന് പിടിച്ചു. കുതറിമാറാൻ ശ്രമിച്ചിട്ടും പിടിവിട്ടില്ല. ബലം പ്രയോഗിച്ചാണ് രക്ഷപ്പെട്ടത്. പാർട്ടിയിലെ പദവികള്‍ വാഗ്ദാനം ചെയ്തായിരുന്നു അതിക്രമമെന്നും പാർട്ടി പ്രവർത്തക കൂടിയായ പരാതിക്കാരി പറയുന്നു.

ഇഖ്ബാലിനെതിര രണ്ട് തവണ പാർട്ടി സെക്രട്ടറിക്ക് അടക്കം പരാതി നൽകിയിരുന്നു. രണ്ട് തവണയും അന്വേഷണ കമ്മീഷനെ വച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പാർട്ടിയിൽ നിന്ന് നീതി കിട്ടുമെന്ന് കരുതിയാണ് ആദ്യം പൊലീസിനെ സമീപിക്കാതിരുന്നതെന്നും മൊഴിയിലുണ്ട്. എന്നാൽ ഇഖ്ബാലിനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ്  ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്. 


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments