സ്വന്തം ലേഖകൻ
കൊൽക്കത്ത : പിങ്ക് പൊലീസിന്‍റെ പട്രോളിങ്ങിനിടെ സ്ത്രീയെ കടന്ന് പിടിച്ച് ബലമായി ചുംബിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. വനിതാ എഎസ്ഐയെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. പിങ്ക് പട്രോള്‍ സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ. ടാനിയ റോയ്ക്കെതിരെയാണ് നടപടി. പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ് സംഭവം. ടാനിയ റോഡിലുണ്ടായിരുന്ന ഒരു സ്ത്രീയെ ബലമായി കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു.
സംഭവ സമയത്ത് ടാനിയ മദ്യലഹരിയിലായിരുന്നു എന്നാണ് എന്നാണ് റിപ്പോര്‍ട്ട്. ടാനിയ യുവതിയെ ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നേരത്തേയും മദ്യപിച്ച് മോശമായി പെരുമാറിയിട്ടുണ്ട് ഇവരെന്നാണ് റിപ്പോർട്ടുകൾ. ചുംബന വീഡിയോ പ്രചരിച്ചതോടെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
സ്ത്രീസുരക്ഷ ഉറപ്പാക്കാനായി അടുത്തിടെ സിലിഗുഡി പോലീസ് കമ്മിഷണറേറ്റ് 24 മണിക്കൂര്‍ പിങ്ക് പട്രോള്‍ വാനുകള്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഒരു പട്രോളിംഗ് സംഘത്തിലെ വനിത എഎസ്ഐ ആയിരുന്നു ടാനിയ. സിലിഗുഡിയിലെ ഒരു സ്‌കൂളിന് സമീപം നിന്ന് രാത്രിയില്‍ സംസാരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികളെ ഇവര്‍ മര്‍ദ്ദിച്ചിരുന്നു.
ആ സമയത്തും ഇവര്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ ചുംബന വിവാദം. സംഭവത്തില്‍ ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.


0 Comments