banner

‘പ്രവര്‍ത്തകരെ നിയന്ത്രിക്കൂ’...!, രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി അമല അക്കിനേനി


സ്വന്തം ലേഖകൻ
ഹൈദരാബാദ് : നാഗചൈതന്യ-സാമന്ത വിവാഹമോചനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി നടിയും നാഗാര്‍ജുനയുടെ ഭാര്യയുമായ അമല അക്കിനേനി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍ ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് അമലയുടെ ആവശ്യം. വിവാദ പരാമര്‍ശം നടത്തിയ തെലങ്കാന മന്ത്രി കൊണ്ട സുരേഖ മാപ്പ് പറയണമെന്നും അമല കത്തില്‍ ആവശ്യപ്പെട്ടു.


ഒരു മന്ത്രി ഇത്തരത്തില്‍ പെരുമാറുന്നു എന്നത് തന്റെ ഞെട്ടിച്ചുവെന്ന് അമല കത്തില്‍ പറയുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മന്ത്രി കൊണ്ട സുരേഖ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും മാന്യമായി ജീവിക്കുന്നവരെ ഉന്നംവെയ്ക്കുകയാണെന്നും അമല പറഞ്ഞു. നേതാക്കള്‍ ക്രിമിനലുകളെ പോലെ പെരുമാറിയാല്‍ രാജ്യത്ത് എന്തായിരിക്കും സംഭവിക്കുകയെന്ന് അമല ചോദിക്കുന്നു.


മാനുഷിക മര്യാദയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി തന്റെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ തയ്യാറാകണം. വിഷം കലര്‍ന്ന പരാമര്‍ശം പിന്‍വലിച്ച് മന്ത്രിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെടണം. ഈ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കണമെന്നും അമല കത്തില്‍ ആവശ്യപ്പെട്ടു.

സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി ആര്‍ എസ് നേതാവുമായ കെ ടി രാമറാവു ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്‍വെന്‍ഷന്‍ പൊളിച്ചു നീക്കാതിരിക്കാന്‍


സാമന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെടിആര്‍ ആവശ്യപ്പെട്ടെന്നും ഇത് സാമന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചനം വരെ എത്തിയതെന്നും സുരേഖ പറഞ്ഞിരുന്നു. ഇതിനെതിരെ സാമന്ത തന്നെ രംഗത്തെത്തിയിരുന്നു. വിവാഹ മോഹചനത്തിന് കാരണം വ്യക്തിപരമായ കാര്യങ്ങളാണെന്നും രാഷ്ട്രീയ പോരാട്ടത്തിലേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും സാമന്ത പറഞ്ഞിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments