
സ്വന്തം ലേഖകൻ
സാമ്പ്രാണിക്കൊടി ടൂറിസം കേന്ദ്രത്തിലേക്ക് ബോട്ടിൽ പോകുന്നതിന് ടിക്കറ്റ് എടുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം ക്രമീകരിച്ച ശേഷം തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ എൻ ദേവീദാസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. നവംബർ ഒന്നിന് ടൂറിസം കേന്ദ്രം തുറക്കാൻ ആവുന്ന വിധം പ്രവർത്തനങ്ങൾ നടത്താൻ കളക്ടർ നിർദ്ദേശം നൽകി. സാമ്പ്രാണി കൊടി, മണിലിൽ, കുരീപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ബോട്ട് സർവീസ് നടത്തുന്ന വിധത്തിലുള്ള ഓൺലൈൻ സജ്ജീകരണമാണ് ഒരുക്കുക. ഡിടിപിസി സെക്രട്ടറി ജ്യോതിഷ് കേശവൻ, ബോട്ട് ഉടമകൾ, ഓപ്പറേറ്റർമാർ, പോലീസ് ഉദ്യോഗസ്ഥർ മറ്റു വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments