banner

അഷ്ടമുടി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ് കാഞ്ഞാവെളിയിൽ ലഹരി വിരുദ്ധ ജാഗ്രതാജ്യോതി ക്യാമ്പയിനും പൊതുസമ്മേളനവും സംഘടിപ്പിച്ചു...!, ലഹരിക്കെതിരെ ഫ്ലാഷ് മോബും സന്ദേശ നാടകവും പൊതുജനത്തിന് മുന്നിൽ അരങ്ങേറി, മാതൃകയായി അഷ്ടമുടി സ്കൂളിലെ ചുണക്കുട്ടികൾ

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ ജാഗ്രതാജ്യോതി ക്യാമ്പയിനും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കാഞ്ഞാവെളി പ്രതിഭ ക്ലബിൽ നടന്ന പൊതുസമ്മേളനത്തിന് മുന്നോടിയായുള്ള ലഹരി വിരുദ്ധ റാലി തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  സരസ്വതി രാമചന്ദ്രൻ കാഞ്ഞാവെളി ഹെൽത്ത് സെൻ്ററിൽ ഫ്ലാഗ് ഓഫ് ചെയ്തു. ശേഷം ലഹരി വിരുദ്ധ ആശയം പ്രചരിപ്പിച്ചു കൊണ്ട് കാഞ്ഞാവെളിയിൽ ഫ്ലാഷ് മോബ്, സന്ദേശ നാടകം എന്നിവ വോളണ്ടിയർമാർ അവതരിപ്പിച്ചു. 

Published from Blogger Prime Android App
തുടർന്ന് പിടിഎ പ്രസിഡൻറ് ഷിബു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബി ജയന്തി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പോൾ.എ സ്വാഗതം പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് എക്സൈസ് കൊല്ലം റെയിഞ്ച് സർക്കിൾ ഇൻസ്പെക്ടർ ഹരീഷ്.എ.എസ് നേതൃത്വം നൽകി. 

Published from Blogger Prime Android App

എൻഎസ്എസ് കൊല്ലം ക്ലസ്റ്റർ കൺവീനർ ഗ്ലാഡിസൺ.എൽ തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതീഷ്.ആർ, ജോയ്.ജെ, അനിൽകുമാർ.വി, പി.ടി.എ വൈസ് പ്രസിഡൻറ് മുരളീധരൻ നായർ കാഞ്ഞാവെലി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്.എ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സ്മിതാകുമാരി തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജലക്ഷ്മി എം നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments