
സ്വന്തം ലേഖകൻ
കാഞ്ഞാവെളി : വേളിക്കാട് ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 40-മത് വാർഷികത്തോട് അനുബന്ധിച്ച് ഗാന്ധി ജയന്തി ദിവസമായ ഒക്ടോബർ 2 നു പ്രദേശത്തെ 15 നിർദ്ധന കുടുംബങ്ങൾക്ക് അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പി എന്‍ എന്‍ എം ഹോസ്പിറ്റൽ എംഡി ഡോക്ടർ ചന്ദ്രശേഖര കുറുപ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ശ്രീ ബിനുലാൽ സ്വാഗതം പറഞ്ഞു. ഒൻപതാം വാർഡ് മെമ്പർ അനിൽകുമാർ, 440 നമ്പർ SNDP ശാഖ സെക്രട്ടറി അർജുനൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ക്ലബ് പ്രസിഡന്റ് സുധാമണിയും കൃതഞത രേഖപ്പെടുത്തി. ക്ലബ് അംഗങ്ങളായ അനീഷ്, അജിത, വിഷ്ണു.പി.ആർ, ഗിരിജ, രേണുക, ഷാജി, മേഘ തുടങ്ങിയവർ പങ്കെടുത്തു.
0 Comments