സ്വന്തം ലേഖകൻ
നെടുങ്കണ്ടം : കുമളി മൂന്നാര്‍ ഭാഗത്തെ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടില്‍ എ.ടി.എം. മെഷീന് കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. പാറത്തോട് ടൗണില്‍ സ്ഥാപിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം. മെഷീന് കുത്തിത്തുറക്കാനാണ് നിലവിൽ ശ്രമം നടന്നത്. എന്നാൽ പണം മോഷ്ടിക്കാനായിട്ടില്ലെന്നാണ് എ.ടി.എം അധികൃതര്‍ പറയുന്നത്.
സ്വകാര്യ എ.ടി.എം. മെഷീനിന്റെ മുന്‍ഭാഗം ശക്തിയേറിയ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലായിരുന്നു. എന്നാല്‍ പണം നിക്ഷേപിച്ച ലോക്കര്‍ തകര്‍ക്കാന്‍ മോഷ്ടാക്കൾക്ക് കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ പണമെടുക്കാന്‍ എത്തിയ സ്ത്രീയാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. തുടർന്ന് ഉടൻ തന്നെ എ.ടി.എം. ഫ്രാഞ്ചൈസി എടുത്ത് നടത്തുന്ന ആള് ഉടുമ്പന്‍ചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയിൽ പതിനൊന്നരയോടെയാകാം സംഭവമെന്നാണ് പൊലീസ് നിഗമനം. അതേസമയം കൃത്യം നടക്കുമ്പോള്‍ സുരക്ഷ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പണം സൂക്ഷിച്ചിരിക്കുന്ന ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നാണ് എ.ടി.എം. നടത്തിപ്പുകാര്‍ പറയുന്നത്. മോഷണ ശ്രമത്തിന് രണ്ടുദിവസം മുമ്പാണ് എ.ടി.എമ്മില്‍ പണം നിറച്ചത്. ഉടുമ്പന്‍ചോല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.


0 Comments