
സ്വന്തം ലേഖകൻ
തൃക്കരുവ മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹികൾക്കുള്ള സ്വീകരണവും പൊതുയോഗവും പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചു. ഭാരവാഹികളെ നിയമിച്ചത് സാധാരണ പ്രവർത്തകരെയും നേതാക്കളെയും തഴഞ്ഞു കൊണ്ടാണെന്ന് ആരോപിച്ചാണ് സ്വീകരണവും പൊതുയോഗവും ബഹിഷ്കരിച്ച് പ്രവർത്തകർ പ്രതിഷേധിച്ചത്. പിന്നാെ പ്രതിഷേധം നേതാക്കൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് എഐസിസി അംഗം അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടി മറ്റു മാർഗങ്ങളില്ലാതെ മാറ്റിവച്ചു. ഇതോടെ തൃക്കരുവ കോൺഗ്രസിലുണ്ടായ രൂക്ഷമായ പ്രതിസന്ധി പ്രതിസന്ധി പരസ്യപോരിലേക്ക് കടക്കുകയാണ്.
തൃക്കരുവ മണ്ഡലം കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായിട്ടാണെന്ന് ആക്ഷേപം കോവിഡ് സമയത്ത് പാർട്ടിയുടെ മുഖമായി നിന്നിരുന്ന പാർട്ടി പ്രവർത്തകരെയും യുവാക്കളെയും കോൺഗ്രസ് അഞ്ചാലുംമൂട് ബ്ലോക്ക് പുനസംഘടനയിൽ നിന്നും തൃക്കരുവ മണ്ഡലം പുനഃസംഘടനയിൽ നിന്നും ഒഴിവാക്കിയതായി ആക്ഷേപം പ്രവർത്തന പരിചയവും സജീവ കോൺഗ്രസ് നേതാക്കൾ ആയിരുന്ന പലരെയും പുതിയ പുനഃസംഘടനയിൽ നിന്നും ഒഴിവാക്കിയതായും ആരോപണമായിരുന്നു നേതൃത്വത്തിലിരിക്കുന്ന ചിലരുടെ കുടുംബവാഴ്ചയെക്കുറിച്ചും പ്രതിഷേധിച്ചവരിൽ നിന്ന് ആക്ഷേപം ഉയർന്നു
പ്രതിഷേധത്തെ തുടർന്ന് പരിപാടിക്ക് വേണ്ടിയിരുന്ന നേതാക്കന്മാർ എത്തിയിട്ടുമില്ല പരിപാടി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി മണ്ഡലം പ്രസിഡൻറ് പ്രതിഷേധത്തിനിടയിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പറുമായ കരുവാ റഫീഖ് ഐഎൻടിയുസി മണ്ഡലം പ്രസിഡൻറും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റുമായ വിനു വി നായർ യൂത്ത് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം സെക്രട്ടറി അമീർ അഷ്ടമുടി യൂത്ത് കോൺഗ്രസിന്റെ മുൻമണ്ഡലം ഭാരവാഹി വിജിൽ ദാസ് ഐഎൻടിയുസി വൈസ് പ്രസിഡൻറ് നിസാം അഷ്ടമുടി സ്റ്റേഡിയം വാർഡ് പ്രസിഡൻറ് നടയിൽ സുരേഷ് സിദ്ധീഖ് കുറ്റിക്കാട്ടുവിള ബൂത്ത് പ്രസിഡൻ്റ് പ്രകാശ് തുടങ്ങിയ നേതാക്കന്മാരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം
0 Comments