banner

മുഖ്യമന്ത്രി രാജിവെക്കണം...! 'മലപ്പുറം പരാമർശം തൻ്റ ബോധപൂർവ്വം; ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്മെൻ്റ്’, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻ‌വർ


സ്വന്തം ലേഖകൻ
ദ ഹിന്ദു ദിന പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിവാദ അഭിമുഖത്തിൽ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. പി.ആർ ഏജൻസി ഇല്ല എന്നാണ് ഇതുവരെ പറഞ്ഞത് ഇപ്പോൾ അത് തെളിഞ്ഞുവെന്നും 32 മണിക്കൂർ കഴിഞ്ഞിട്ടാണ് വിഷയത്തിൽ വിശദീകരണം നൽകുന്നതെന്നും അൻവർ പറഞ്ഞു.

പുറത്ത് വന്നത് ഹിന്ദു പത്രവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ അഡ്ജസ്റ്റ്മെൻ്റാണെന്ന് പിവി അൻവർ ആരോപിച്ചു. തെറ്റാണെങ്കിൽ പത്രമിറങ്ങി ഉടനെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കണ്ടേതല്ലേ എന്ന് അൻവർ ചോദിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ബോധപൂർവ്വമാണെന്ന് അദ്ദേഹം പറഞ്ഞു. ദ ഹിന്ദു പത്രം മുഖ്യമന്ത്രിയുടെ അഭിമുഖ ഓഡിയോ പുറത്ത് വിടണമെന്നും വെല്ലുവിളിക്കുന്നുവെന്നും പിവി അൻവർ പറഞ്ഞു. ഹിന്ദു പത്രത്തിന്റെ വിശദീകരണം നാടകമാണെന്ന് അൻവർ ആരോപിച്ചു.

ശക്തമായ ആലോചനയുടെ ഭാഗമായി വന്ന അഭിമുഖമാണിതെന്ന് പിവി അൻവർ പറഞ്ഞു. ബി.ജെ.പി നേതൃത്വവുമായി ആലോചിച്ചു വന്ന അഭിമുഖമാണെന്ന് അൻവർ ആരോപിക്കുന്നു. ആദ്യമായിട്ടാണ് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം എന്ന് പറയുന്നത്. സ്വർണ കള്ളകടത്തിൽ താൻ പറയുന്നതിലേക്ക് കാര്യങ്ങൾ എത്തുന്നു. അന്വേഷണ സംഘം മൊഴിയെടുക്കാൻ എത്തിയിരുന്നു. മൊഴി നൽകിയില്ല. ഈ നാടകത്തിന് നിൽക്കുന്നില്ലെന്ന് അൻവർ പറഞ്ഞു.

അതേ സമയം, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം സ്വതന്ത്ര എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍. സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ അൻവർ പ്രഖ്യാപിച്ചത്. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷട്രീയ പാര്‍ട്ടിയായിരിക്കും രൂപീകരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇനി പറയാതിരുന്നിട്ട് കാര്യമില്ല, യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവും. മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും പിവി അൻവർ പറഞ്ഞു. പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments