
സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് ലഹരിക്കെതിരെ നിരത്തിലിറങ്ങി. ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ താന്നിക്കമുക്ക്, സാമ്പ്രാണിക്കോടി , കാഞ്ഞാവെളി, കടവൂർ, നീരാവിൽ , സി.കെ.പി ജംഗ്ഷൻ എന്നിവിടങ്ങളിലായി ലഹരിവിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു. വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടികളിൽ എൻഎസ്എസ് കോഡിനേറ്ററുടെ നേതൃത്വത്തിൽ അധ്യാപകരും മറ്റ് പിടിഎ പ്രതിനിധികളും പങ്കെടുത്തു.

അതേ സമയം, ജാഗ്രതാ ജ്യോതി കാമ്പയിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ (നാളെ,ഒക്ടോബർ 2 ന്) സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്ത്വത്തിൽ രാവിലെ 9 മണിക്ക് ലഹരിവിരുദ്ധ കൂട്ടയോട്ടം, അഞ്ചാലുംമൂട് ജംഗ്ക്ഷൻ ബസ് സ്റ്റാൻ്റ്, സ്റ്റേജ് , ഓട്ടോ സ്റ്റാൻ്റ് പരിസരം, സ്കൂൾ പരിസരം. എന്നിവ വൃത്തിയാക്കൽ, ലഹരിവിരുദ്ധ സംവാദം, ലഘുലേഖ, നോട്ടീസ് വിതരണം, ലഹരി വിരുദ്ധ സ്കിറ്റ്, നാടകം, നൃത്തശില്പം, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിക്കും. എക്സൈസ്, പോലീസ്, ആരോഗ്യ വിഭാഗം, ജനപ്രതികൾ, വിദ്യാഭ്യാസസ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ ഈ ക്യാമ്പയിന്റെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.


0 Comments