സ്വന്തം ലേഖകൻ
ഹൈദരാബാദ് : സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന് ലഭിച്ചത്.
ഇക്കാലയളവില്‍ നവീനമായ 4ജി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ ഹൈദരാബാദ് സര്‍ക്കിളിനായി. വീട്ടിലെ ഫൈബര്‍-ടു-ഹോം ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇന്ത്യയിലെവിടെയും ഉപയോഗിക്കാന്‍ കഴിയുന്ന ‘സര്‍വത്ര’ പദ്ധതിയും ഹൈദരാബാദ് സര്‍ക്കിളില്‍ ബിഎസ്എന്‍എല്‍ നടപ്പാക്കിയിട്ടുള്ളതായി ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ ആദ്യം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ബിഎസ്എന്‍എല്‍ പഴയ നിരക്കുകളില്‍ തുടരുകയും ചെയ്തു. ഇതോടെയാണ് ബിഎസ്എന്‍എല്ലിലേക്ക് പുത്തന്‍ ഉപഭോക്താക്കളുടെ കുത്തൊഴുക്ക് അനുഭവപ്പെട്ട് തുടങ്ങിയത്.
ജൂലൈ മാസം മാത്രം 29 ലക്ഷത്തിലേറെ പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് രാജ്യവ്യാപകമായി ലഭിച്ചത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ മൂന്ന് സ്വകാര്യ ടെലികോം സേവനദാതാക്കള്‍ക്കും ഉപഭോക്താക്കളെ നഷ്ടമായപ്പോള്‍ കേരള സര്‍ക്കിളിലും ബിഎസ്എന്‍എല്‍ കുതിപ്പ് കാട്ടി.
മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് പോര്‍ട്ട് ചെയ്തും പുതിയ സിം കാര്‍ഡ് എടുത്തും എത്തിയവരെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിഎസ്എന്‍എല്‍ നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളും ഓഫറുകളും ബിഎസ്എന്‍എല്‍ വച്ചുനീട്ടുന്നു. ഇതിനൊപ്പം 4ജി നെറ്റ്‌വര്‍ക്ക് വ്യാപനത്തിലും ബിഎസ്എന്‍എല്‍ ശ്രദ്ധപുലര്‍ത്തുന്നു.
ഇതിനകം 35000ത്തിലേറെ 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചതായി അടുത്തിടെ കമ്പനി സ്ഥിരീകരിച്ചിരുന്നു. 4ജി വിന്യാസം പൂര്‍ത്തിയാക്കി നെറ്റ്‌വര്‍ക്ക് വേഗം വര്‍ധിപ്പിച്ചാല്‍ ബിഎസ്എന്‍എല്ലിന് ഏറെ മെച്ചമുണ്ടാകും എന്നാണ് കണക്കാക്കുന്നത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments