സ്വന്തം ലേഖകൻ
കൊച്ചി : വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി നല്‍കാനും വാട്‌സ്ആപ്പില്‍ കഴിയും.
മെറ്റയുടെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പിലേക്ക് അടുത്ത ഫീച്ചര്‍ വരികയാണ്. പുതുക്കി ഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് അടുത്ത അവതാരം. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും പുതിയ ഫീച്ചര്‍ ലഭ്യമാകും. ഒരാള്‍ മെസേജ് ടൈപ്പ് ചെയ്യുമ്പോള്‍ വാട്‌സ്ആപ്പ് യൂസര്‍ ഇന്‍റര്‍ഫേസിന്‍റെ ഏറ്റവും മുകളിലായി, അതായത് ഫോണ്‍ സ്ക്രീനിന് ഏറ്റവും മുകളിലായി ‘ടൈപ്പിംഗ്’ എന്ന് എഴുതി കാണിക്കുകയാണ് നിലവിലുള്ള രീതി.
എന്നാല്‍ പുതിയ അപ്‌ഡേറ്റോടെ ഇതില്‍ മാറ്റം വരും. ചാറ്റ് ഇന്‍റര്‍ഫേസിനുള്ളില്‍ അവസാന മെസേജിന് താഴെയായി ടൈപ്പ് ചെയ്യുന്നു എന്ന സൂചനയായി മൂന്ന് ഡോട്ട് മാര്‍ക്കുകളാണ് ഇനി മുതല്‍ പ്രത്യക്ഷപ്പെടുക. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് 2.24.21.18 ബീറ്റാ വേര്‍ഷനിലാണ് പുതിയ അപ്‌ഡേറ്റ് പരീക്ഷിക്കുന്നത്. ഐഒഎസ് 24.20.10.73 ടെസ്റ്റ്‌ഫ്ലൈറ്റ് വേര്‍ഷനിലും ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററിന്‍റെ റീഡിസൈന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
അതേസമയം ടൈപ്പിംഗിന് പകരം ഓഡിയോ സന്ദേശമാണ് വരുന്നത് എങ്കില്‍ മൈക്കിന്‍റെ ചിഹ്നമായിരിക്കും ചാറ്റ് ഇന്‍റര്‍ഫേസിനുള്ളില്‍ കാണിക്കുക. ഇതിന് പകരം മുമ്പ് കാണിച്ചിരുന്നത് ‘റെക്കോര്‍ഡിംഗ്’ എന്ന എഴുത്തായിരുന്നു. ബീറ്റാ ടെസ്റ്റ് കഴിയുന്നതോടെ സ്ക്രീനിന് ഏറ്റവും മുകളിലായി നിലവിലുള്ള ടൈപ്പിംഗ് ഇന്‍ഡിക്കേറ്റര്‍ അപ്രത്യക്ഷമാകും. വരും ആഴ്‌ചകളില്‍ കൂടുതല്‍ പേര്‍ക്ക് പുത്തന്‍ ഫീച്ചര്‍ ലഭ്യമാകും എന്നും വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments