സ്വന്തം ലേഖകൻ
കൊച്ചി : ബലാത്സംഗ കേസിൽ അന്വേഷമസംഘത്തിന് മുന്നിൽ ഹാരജാകാൻ നടൻ സിദ്ദിഖ് കഴിഞ്ഞ ദിവസമാണ് സന്നദ്ധത അറിയിച്ച് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.നേരത്തെ, സുപ്രീം കോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പോലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ അറിയിച്ചത്.
താരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവനടി ഉയർത്തിയത്. എന്നാൽ ഈ കേസിലെന്താണ് തെറ്റെന്ന് ചോദിച്ചിരിക്കുകയാണ് നടൻ കൊല്ലം തുളസി. ചിലപ്പോൾ ആ മുറിയിലേക്ക് ഉപദേശിക്കാൻ ആയിരിക്കാം വിളിപ്പിച്ചത്. അതല്ലെങ്കിൽ സിനിമയെ പറ്റി പറയാനുമാകും. എന്നിരുന്നാലും ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്റെ മുറിയിലേക്ക് ഉത്തരവാദിത്തമുള്ള അച്ഛനും അമ്മയും ആ പെൺകൊച്ചിനെ കയറ്റി വിടുമോ എന്നാണ് നടൻ ചോദിച്ചത്.
സിദ്ദിഖിന്റെ കാര്യത്തിൽ ഞാൻ മനസിലാക്കിയത് ഒരു കുട്ടിയെ വിളിച്ച് വരുത്തി, അവർക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിന്റെ ഗുണദോഷങ്ങളെ പറ്റി പറയാനാകും വിളിച്ചത്. മുറിയിലേക്ക് വരാൻ പറഞ്ഞപ്പോൾ ഈ കുട്ടിയുടെ അച്ഛനും അമ്മയും മുറിയുടെ മുന്നിൽ നിന്നിട്ട് കുട്ടിയെ അകത്തേക്ക് ഒറ്റയ്ക്ക് വിട്ടു. ഉത്തരവാദിത്തമുള്ള മാതാപിതാക്കൾ പ്രായപൂർത്തിയായ സുന്ദരിയായ പെണ്ണിനെ ഒറ്റയ്ക്ക് താമസിക്കുന്ന അന്യപുരുഷന്റെ മുറിയിലേക്ക് കടത്തി വിടുമ്പോൾ അവരുടെ മനസിൽ സാമാന്യമായ സംശയം ഉണ്ടാവേണ്ടേ…
സിനിമാലോകത്തെ പറ്റി മോശം അഭിപ്രായമുള്ളപ്പോൾ അതുപോലൊരു കുട്ടിയെ കയറ്റി വിടുന്നത് ശരിയാണോ? അവരുടെ ഉള്ളിൽ എന്തോ ഉദ്ദേശ്യം ഉണ്ടല്ലോ. കാര്യം നടന്നിരുന്നെങ്കിൽ കുഴപ്പമുണ്ടാവുമായിരുന്നില്ല. ചിലപ്പോൾ നടക്കാത്തത് കൊണ്ടുമാവാമെന്നായിരുന്നു കൊല്ലം തുളസിയുടെ വാക്കുകൾ.
എവിടെയാണ് സ്ത്രീപീഡനമില്ലാത്തതെന്നും സിനിമയിൽ മാത്രമെന്താണ് അത് പ്രശ്‌നമാകുന്നതെന്നും താരം ചോദിക്കുന്നു. ശരിക്കും അവരെന്താണ് ചെയ്തത്. ആരെയെങ്കിലും ബലാത്കാരമോ ബലാത്സംഗമോ ചെയ്തോ അവരൊരു ആഗ്രഹം പ്രകടിപ്പിച്ചു. പറ്റില്ലെന്ന് മറുപടിയും കിട്ടി. അവിടെ വച്ച് ചാപ്റ്റർ അവസാനിച്ചുവെന്ന് താരം കൂട്ടിച്ചേർത്തു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments