banner

കൊല്ലത്ത് നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം...!, ശാസ്താംകോട്ടയിൽ മരിച്ചത് 33-കാരിയായ ലിജി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം : ശാസ്താംകോട്ടയിൽ നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി മരിച്ചു.ശൂരനാട് വടക്ക് പൈനിവിള കിഴക്കതിൽ രാജേഷിൻ്റെ ഭാര്യ ലിജി (33) ആണ് മരിച്ചത്.സ്കൂട്ടറിൽ ഇവർക്കൊപ്പം യാത്ര ചെയ്ത ഭർതൃ സഹോദരി രാജിക്ക് പരിക്കേറ്റു.

ഞായർ വൈകിട്ട് 4.30 ഓടെ സംഗമം ജംഗ്ഷനിൽ നിന്നും ഹൈസ്കൂൾ ജംഗ്ഷനിലേക്ക് വരവേ അഴകിയകാവിന് സമീപം വച്ചായിരുന്നു അപകടം.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 5.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments