banner

മദ്യപിച്ച് കാലിൽ ചവിട്ടിയതിൻ്റെ വൈരാഗ്യം..!, മധ്യവയസ്ക്കനെ പാർട്ടി നടക്കുന്നതിനിടെ കുത്തിക്കൊന്നു, പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്


സ്വന്തം ലേഖകൻ
ബെംഗളൂരു : മദ്യപിച്ച് കാലിൽ ചവിട്ടയത്തിന് അയൽവാസിയെ കുത്തിക്കൊന്നു. ബെംഗളൂരുവിലാണ് സംഭവം. സംഭവത്തിൽ മൂർത്തി (52) ആണ് കൊല്ലപ്പെട്ടത്. കീർത്തി (27) ആണ് മധ്യവയസ്‌കനെ ദാരുണമായി കൊലപ്പെടുത്തിയത്. ഇരുവരും ബെംഗളൂരുവിലെ സൊന്നേനഹള്ളിയിലെ താമസക്കാരാണ്. മൂർത്തിയുടെ സഹോദര വീട്ടിൽ വെച്ച് ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പാൽ കച്ചവടക്കാരനാണ് കൊല്ലപ്പെട്ട മൂർത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച പിതൃ പക്ഷ ചടങ്ങുമായി ബന്ധപ്പെട്ട് മൂർത്തിയുടെ സഹോദരൻ അയാളുടെ വീട്ടിൽ വച്ച് ഒരു പാർട്ടി നടത്തിയിരുന്നു. ഇവിടെ നടന്ന പാർട്ടിയിൽ കീർത്തിയും മൂർത്തിയും അടക്കമുള്ളവർ മദ്യലഹരിയിലായിരുന്നു. നടക്കുന്നതിനിടയിൽ മൂർത്തി കീർത്തിയുടെ കാലിൽ ചവിട്ടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മദ്യ ലഹരിയിൽ ആയിരുന്ന ഇരുവരും തർക്കത്തിലേർപ്പെട്ടു. വാക്കേറ്റം സംഘർഷാവസ്ഥയിലായി. 

ശേഷം വാക്കേറ്റം തണുപ്പിക്കാൻ കൂടെയുണ്ടായിരുന്നവർ ശ്രമിച്ചതോടെ കീർത്തി വീട്ടിൽ നിന്ന് പുറത്ത് പോയി. അൽപനേരത്തിനുള്ളിൽ മടങ്ങി എത്തിയ കീർത്തി മൂർത്തിയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് മൂർത്തി ബോധരഹിതനായി നിലത്ത് വീണതോടെ യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഇയാളെ പൊലീസ് പിന്നീട് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. ജ്ഞാനഭാരതി പോലീസ് സ്‌റ്റേഷനിലായിരുന്നു കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മൂർത്തിയും കീർത്തിയും തമ്മിൽ നേരത്തെ ചില സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. കീർത്തി ഓൺലൈനിൽ വാങ്ങിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൊലപാതകത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments