banner

അഭിമുഖത്തിൽ സ്വർണക്കടത്തും ഹാവാലയും..!, മലപ്പുറത്തിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മുസ്ലീം സംഘടനകളും, പ്രതിഷേധം


സ്വന്തം ലേഖകൻ
മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ മാധ്യമത്തിനു നൽകിയ മലപ്പുറം വിരുദ്ധ പരാമർശനത്തിനെതിരെ പ്രതിഷേധം ശക്തം. മലപ്പുറത്ത് എത്തുന്ന സ്വർണ്ണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന പരാമർശമാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തി. 

പ്രതിപക്ഷവും സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച പി.വി അൻവർ എം.എൽ.എയും ഇതേ പരാമർശം ആയുധമാക്കുകയാണ്.മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മുസ്ലിം സംഘടനകൾ ആരോപിക്കുന്നു. ആർ.എസ്.എസുമായുള്ള ധാരണയുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പുതിയ പരാമർശം എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വിഷയത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ പോലും സിപിഐഎം നേതാക്കൾക്ക് കഴിയുന്നില്ല.

സ്വർണ്ണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് മാത്രം 15O കിലോ കടത്തുസ്വർണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി,ഈ പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments