
സ്വന്തം ലേഖകൻ
അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനമായി നാളെ ജാഗ്രതാ ജ്യോതി കാമ്പയിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം കാഞ്ഞാവളി പ്രതിഭാ ക്ലബ്ബിൽ നടക്കും. സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുക്കുന്ന ലഹരി വിരുദ്ധ റാലി തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ഫ്ലാഷ് മോബ്, സന്ദേശ നാടകം, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, പൊതുസമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. എക്സൈസ് - പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പി.ടി.എ - എസ്.എം.സി പ്രതിനിധികൾ തുടങ്ങിയവർ ഈ കാമ്പയിന്റെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
0 Comments