banner

അഞ്ചാലുംമൂട് സ്കൂളിൽ ജാഗ്രതാ ജ്യോതി ക്യാമ്പയിൻ്റെയും ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെയും ഭാഗമായുള്ള വിവിധ പരിപാടികൾ നടന്നു...!, എൻഎസ്എസ് വോളണ്ടിയേഴ്സ് അഞ്ചാലുംമൂട്ടിൽ ലഹരി വിരുദ്ധ മനുഷ്യചങ്ങല തീർത്തു, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പരിസരം ശുചീകരിച്ചു, നാടിന് മാതൃകയായി ഈ വിദ്യാർഥികൾ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജാഗ്രതാ ജ്യോതി ക്യാമ്പയിൻ്റെയും ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെയും ഭാഗമായുള്ള പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് സി.കെ.പി ജംഗ്ഷനിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ കൂട്ടയോട്ടം അഞ്ചാലുംമൂട് ജംഗ്ഷൻ വഴി സ്കൂൾ അങ്കണത്തിൽ സമാപിച്ചു. എ എസ് ഐ ലതിക കുമാരിയുടെ നേതൃത്വത്തിൽ കുട്ടികളുമായി ലഹരിവിരുദ്ധ സംവാദം നടത്തി. സംവാദത്തെ ക്രോഡീകരിച്ചു കൊണ്ട് പിടിഎ പ്രസിഡൻറ് ബിജു ആർ നായർ സംസാരിച്ചു. 

തുടർന്ന് തൃക്കടവൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ, അഞ്ചാലുംമൂട് ബസ്റ്റോപ്പ്, അഞ്ചാലുംമൂട് കോർപ്പറേഷൻ സ്റ്റേജും പരിസരവും വോളണ്ടിയേഴ്സ് ശുചീകരിച്ചു മൂന്നുമണിയോടുകൂടി എൻഎസ്എസ് വോളണ്ടിയേഴ്സ് സി കെ പി ജംഗ്ഷൻ, ശാസ്തോലി ക്ഷേത്ര ജംഗ്ഷൻ, പി എന്‍ എന്‍ എം ഹോസ്പിറ്റൽ ജംഗ്ഷൻ, എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച റാലി അഞ്ചാലുംമൂട് ജംഗ്ഷനിൽ എത്തുകയും ഇവിടെ ലഹരി വിരുദ്ധ ചങ്ങല തീർക്കുകയും ചെയ്തു.  പിന്നാലെ ലഹരിവിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായുള്ള ഒപ്പുശേഖരണവും വ്യാപാര സ്ഥാപനങ്ങളിലും സമീപത്തെ വീടുകളിലും ലഹരി വിരുദ്ധ സ്റ്റിക്കർ പതിക്കുകയും ലഘുലേഖ, നോട്ടീസ് എന്നിവ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് എൻഎസ്എസ് വോളണ്ടിയേഴ്സ് ലഹരി വിരുദ്ധ നൃത്തശില്പം നാടകം ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. 

തുടർന്ന് സാംസ്കാരിക സമ്മേളനം അഞ്ചാലുംമൂട് എസ്.എച്ച്.ഒ ധർമ്മജിത്ത് പി.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ബിജു ആർ നായരുടെ അധ്യക്ഷനായി. പ്രിൻസിപ്പാൾ ഷൈജു ടി എസ് സ്വാഗതം പറഞ്ഞു. തുടർന്ന് ക്യാമ്പയിൻ പ്രവർത്തനം വിശദീകരിച്ചു കൊണ്ട് കൊല്ലം പിഎസി ഗ്ലാഡിസൺ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ഷിബു, എസ് എം സി ചെയർമാൻ ബിനു പ്രകാശ്, പിടിഎ വൈസ് പ്രസിഡൻറ് ഷംനാദ്, മദർ പി ടി എ പ്രസിഡൻറ് ബിന്ദു, എന്നിവർ വേദിയിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനിൽ.കെ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments