banner

ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി...!, പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

Published from Blogger Prime Android App
കൊച്ചി : കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ പുതുപ്പള്ളി സാധു  കാട്ടിലേക്ക് ഓടിപ്പോയി. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും തിരച്ചിൽ തുടരുകയാണ് 

മണികണ്ഠൻ ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ചുവന്നു. ഈ ആനയ്ക്ക് കാര്യമായ പരുക്കില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. മറ്റ് ആനകളെ വാഹനത്തിൽ  തിരികെ കൊണ്ടുപോയി. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിങ് നടക്കുന്നുണ്ട്.

Post a Comment

0 Comments