banner

പണി സിനിമക്കെതിരായ റിവ്യൂ ഇട്ടതിന് വിദ്യാർത്ഥിയെ നടൻ ഭീഷണിപ്പെടുത്തിയ സംഭവം...!, മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോർജിനെ പോലുള്ളവരുടെ ഹുങ്കെന്ന് എസ്.ശാരദക്കുട്ടി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
പണി സിനിമക്കെതിരെ സംസാരിച്ച വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്ത നടൻ ജോജു ജോർജിനെതിരെ വിമർശനം കനക്കുന്നു. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരാണ് നടനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോർജിനെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണെന്ന് എസ് ശാരദക്കുട്ടി പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് വിമർശനം.

എസ്.ശാരദക്കുട്ടി പങ്കുവെച്ച കുറുപ്പ് ഇങ്ങനെ...

നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോൾ എന്തായാലും പണി എന്ന ചിത്രം കാണാൻ തീരുമാനിച്ചതാണ്. എന്നെങ്കിലും തിരികെ വരണം എന്ന് ഞാനാഗ്രഹിക്കുന്ന , ശക്തമായ ശരീരഭാഷയും അഭിനയസിദ്ധിയുമുള്ള നടിയാണവർ. ഇന്നലെ കുന്നംകുളത്തു വെച്ച് ഒരു സുഹൃത്ത് പറഞ്ഞു, ചേച്ചി അതിഭീകരമായ വയലൻസ് കണ്ടിരിക്കാമെന്നുണ്ടെങ്കിൽ മാത്രം പോയാൽ മതിയെന്ന്. എൻ്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു. ആദർശിൻ്റെ റിവ്യു, attitude ഒക്കെ ഇഷ്ടമായി. സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ഇതുകൊണ്ടൊന്നുമല്ല. ജോജുവിൻ്റെ അക്രമാസക്തമായ ആ മൊബൈൽ സംഭാഷണം കേട്ടതോടെയാണ്.

പറഞ്ഞു വന്നത്, മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്‌സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്. നിങ്ങൾ മുടക്കിയ വലിയകാശ് നിങ്ങൾക്ക് ലാഭമാക്കി മാറ്റണമെങ്കിൽ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓർമ്മവേണം.

ആദ്യം നിലത്തിറങ്ങി നടക്ക്. എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എൻ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണം. അപ്പോൾ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാർ കൂടുതൽ ജാഗ്രത്താകണം. പ്രേക്ഷകർ കൂടുതൽ അധികാരമുള്ളവരായിരിക്കുന്നു. താരമുഷ്ക് മടക്കി കൂട്ടി കൈയ്യിൽ വെക്കണം.

Post a Comment

0 Comments