banner

തലയാറിലെത്തി വീണ്ടും പടയപ്പയുടെ ആക്രമണം...!, ലയങ്ങളില്‍ കയറിയിറങ്ങി രാത്രി മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ഓട്ടോറിക്ഷ തകര്‍ത്തു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം. ഒരിടവേളയ്ക്ക് ശേഷമാണ് പടയപ്പ എന്ന കാട്ടാന മറയൂരിന് സമീപം തലയാര്‍ മേഖലയില്‍ വീണ്ടും എത്തിയത്.

തലയാറില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കയറിയിറങ്ങി രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു.

ഇതോടെ തലയാറിലെ തോട്ടം തൊഴിലാളികള്‍ക്ക് രാത്രി മുഴുവനും ഉറക്കമില്ലാതെ ആയിരിക്കുകയാണ്.

Post a Comment

0 Comments