Iklan

Iklan

,

Iklan

Video

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി അപകടത്തിൽ മരിച്ച സംഭവം; 18-കാരൻ്റെ മരണം എതിര്‍ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറി; സുഹൃത്ത് ചികിത്സയിൽ

SPECIAL CORRESPONDENT
, Thursday, February 06, 2025 WIB Last Updated 2025-02-06T16:43:48Z
കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി അപകടത്തിൽ മരിച്ച സംഭവം; 18-കാരൻ്റെ മരണം എതിര്‍ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറി; സുഹൃത്ത് ചികിത്സയിൽ

കൊല്ലം : പുത്തൂരില്‍ ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പുത്തൂർ, ഇടവട്ടം അജയഭവനിൽ ബി‌എസ്‌എൻ‌എൽ ജീവനക്കാരനായ അജയൻ്റെയും, ജീനയുടെയും മകനായ അഭിനവാവ് (18) ആണ് മരിച്ചത്. 

ഇന്ന് ഉച്ചയ്ക്ക് പുത്തൂർ - വല്ലഭൻ കരയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അഭിനവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിന്ന് വന്ന പുത്തൂർ - കുണ്ടറ - മുക്കട റൂട്ടിലോടുന്ന സെൻ്റ് ജോൺസ് എന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

രണ്ടുപേരെയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിനവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായ സുഹൃത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents