Iklan

Iklan

,

Iklan

Video

കേരള ഹജ്ജ് കമ്മിറ്റിയുടെ വെയ്റ്റിങ് ലിസ്റ്റിൽ നിന്ന് 316 പേർക്ക് കൂടി ഹജ്ജിന് അവസരം

SPECIAL CORRESPONDENT
, Friday, February 28, 2025 WIB Last Updated 2025-02-28T15:52:12Z


മലപ്പുറം : ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ നിന്ന് 316 പേർക്ക് കൂടി അവസരം ലഭിച്ചു. ക്രമനമ്പർ 2209 മുതൽ 2524 വരെയുള്ളവർക്കാണ് ഹജ്ജ് യാത്രയുടെ അവസരം ലഭിച്ചത്.

പുതുതായി വെയ്റ്റിങ് ലിസ്റ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 10നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ 2,72,300 രൂപ അടയ്ക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകമായി ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകളിലോ ഓൺലൈനായോ പണമടയ്ക്കാവുന്നതാണ്.

ഹജ്ജ് അപേക്ഷ ഫോറവും ആവശ്യമായ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം, ഒറിജിനൽ പാസ്പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, ഫോട്ടോ പതിച്ച നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സ്‌ക്രീനിങ് & ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് – സർക്കാർ അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) മാർച്ച് 13നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, ജില്ലാ ട്രൈനിങ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിങ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാം.

📞 ഫോൺ: 0483-2710717
🌐 വെബ്‌സൈറ്റ്: hajcommittee.gov.in, keralahajcommittee.org

Terbaru Lainnya

Recents