Iklan

Iklan

,

Iklan

Video

തലസ്ഥാനത്തെ കൂട്ടക്കൊല: ജീവനോളം സ്നേഹിച്ച പെൺസുഹൃത്തും സഹോദരനും ഉൾപ്പെട്ടെ യുവാവിൻ്റെ കൊലക്കത്തിക്കിരയായ അഞ്ച് പേർക്ക് കണ്ണീരോടെ വിട നൽകി നാട്; വൈകാരിക രംഗങ്ങൾ

SPECIAL CORRESPONDENT
, Tuesday, February 25, 2025 WIB Last Updated 2025-02-25T16:09:07Z


തിരുവനന്തപുരം : വെഞ്ഞാറമൂടിൽ ദാരുണമായി കൊല്ലപ്പെട്ട അഞ്ചുപേർക്കും കണ്ണീരോടെ വിട നൽകി നാട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾ നിറഞ്ഞു.

ആദ്യമായി സംസ്കാരം പൂർത്തിയായത് അഫാന്റെ പെൺസുഹൃത്ത് ഫർസാനയുടേതാണ്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ മൃതദേഹം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയിൻകീഴിലായിരുന്നെങ്കിലും പുതൂരിലേക്ക് അടുത്തിടെയാണ് കുടുംബം താമസം മാറിയത്.

പ്രതിയായ അഫാന്റെ കുടുംബത്തിലെ നാലുപേരുടെ സംസ്കാര ചടങ്ങുകൾ താഴെ പാങ്ങോട് മുസ്ലിം ജുമാ മസ്ജിദിൽ നടന്നു. അഫാന്റെ മുത്തശ്ശി സൽമാ ബീവിയുടെയും സഹോദരൻ അഫ്‌സാന്റെയും മൃതദേഹം പാങ്ങോട്ടുള്ള വീട്ടിലേക്കും അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫിന്റെയും ഭാര്യ ഷാഹിദയുടെയും മൃതദേഹം എസ്.എൻ.പുരം ചുള്ളാളത്തെ വസതിയിലേക്കുമാണ് കൊണ്ടുവന്നത്.

നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നിരവധിപേരാണ് അന്ത്യോപചാരത്തിന് എത്തിയത്. ശോകഭരിതമായ അന്തരീക്ഷത്തിൽ വൈകാരിക രംഗങ്ങൾ അണിനിരന്ന ചടങ്ങുകളായി ഇത്തവണത്തെ സംസ്‌കാരങ്ങൾ മാറി.

Terbaru Lainnya

Recents