Iklan

Iklan

,

Iklan

Video

ആത്മീയകേന്ദ്രങ്ങളിലേക്ക് യാത്ര; വാഹനാപകടത്തിൽ മദ്രസാദ്ധ്യാപകനായ യുവാവും നാലു വയസ്സുകാരനായ മകനും മരിച്ചു, ബന്ധുക്കൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

SPECIAL CORRESPONDENT
, Tuesday, February 25, 2025 WIB Last Updated 2025-02-25T11:28:54Z


പഴനി : തമിഴ്‌നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും ദാരുണാന്ത്യം. ഉദുമൽപേട്ട - ദിണ്ടിക്കൽ ദേശീയപാതയിൽ പുഷ്പത്തൂർ ബെെപ്പാസിലാണ് ദാരുണ അപകടം നടന്നത്. റോഡിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുകയറുകയായിരുന്നു.

മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പറമ്പിൽ പൂളാങ്കുണ്ടിൽ താമസിക്കുന്ന തരകൻ മുഹമ്മദ് സദഖത്തുള്ള വഹബി (32), മകൻ മുഹമ്മദ് ഹാദി (4) എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകൾ ഐസൽ മഫറ (2.5) എന്നിവർ ഗുരുതര പരിക്കുകളോടെ ഉദുമൽപേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കാവനൂർ ഇരുവേറ്റിയിൽ മദ്രസാദ്ധ്യാപകനായ സദഖത്തുള്ള തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ചത്. പകൽ മൂന്നരയോടെയായിരുന്നു അപകടം.

സ്വാമിനാഥപുരം പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ കാറിൽ കുടുങ്ങിയവരെ ക്രെയിനുപയോഗിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മൃതദേഹങ്ങൾ പഴനി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Terbaru Lainnya

Recents