banner

കൊല്ലത്ത് യുവാവിനെ മാരക മയക്കുമരുന്നുമായി പോലീസ് പിടികൂടി


കരുനാഗപ്പള്ളി : നീലികുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കൈവശം വെച്ചിരുന്ന യുവാവ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. കുലശേഖരപുരം നീലികുളം പനച്ചിക്കാവ് തറയിലെ അനീഷ് (29) ആണ് അറസ്റ്റിലായത്.

നീലികുളത്തിന് സമീപം കരുനാഗപ്പള്ളി പോലീസും കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ നിയന്ത്രണത്തിൽ നിന്ന് 5.76 ഗ്രാം എംഡിഎംഎയും 318 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

പ്രതിക്ക് ലഹരി എത്തിച്ചവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി സിഐ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, കണ്ണൻ, അബീഷ്, വേണുഗോപാൽ, സി.പി.ഒമാരായ അനിത, സുമിത് എന്നിവരും ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments