പെരുമ്പാവൂർ (എറണാകുളം) : പെൺസുഹൃത്തിന്റെ വീട്ടിലെത്തി പോർച്ചിൽ പാർക്ക് ചെയ്ത ബൈക്ക് കത്തിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കൊല്ലം പള്ളിമുക്ക് മല്ലത്തോട്ടത്തെ അനീഷ് (38) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ഇരിങ്ങോൾ കാവ് റോഡിൽ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അക്രമം നടക്കുന്നത്. വീട്ടിന്റെ പോർച്ചിൽ പാർക്ക് ചെയ്ത ബൈക്കിനാണ് അനീഷ് തീ കൂട്ടിയത്. തീ പടർന്ന് ബൈക്ക് പൂർണ്ണമായി കത്തിനശിക്കുകയും, വീടിന്റെ ജനൽപാളികളും ഭാഗികമായി കത്തിനശിക്കുകയും ചെയ്തു.
അനീഷ് നേരത്തെ എറണാകുളത്ത് മേയ്ക്കപ്പ് ആർട്ടിസ്റ്റായ യുവതിയുമായി സൗഹൃദത്തിലായിരുന്നു. അക്രമത്തിന് മുൻപായി, യുവതിയുടെ വീട്ടിലെത്തിയ അനീഷ് മുറ്റത്ത് പരിചയമില്ലാത്ത ബൈക്ക് കണ്ടതോടെയും വിളിച്ചിട്ടും യുവതി വാതിൽ തുറക്കാതിരുന്നതും പ്രകോപനത്തിന് കാരണമായതായി പൊലീസ് അറിയിച്ചു. യുവതിയുടെ പരാതി പ്രകാരമാണ് പെരുമ്പാവൂർ പൊലീസ് അന്വേഷണത്തിൽ ഇറങ്ങിയത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് വീടിന്റെ പരിസരത്ത് നിന്നും തന്നെ അനീഷിനെ പിടികൂടി. ടാക്സിയിലാണ് ഇയാൾ വീട്ടിലെത്തിയത്. അക്രമം ആരംഭിച്ചതോടെ ടാക്സി ഡ്രൈവർ കാർ എടുത്ത് പോയി. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുന്നു.
0 Comments