ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നാരോപിച്ച് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച്
അഞ്ചാലുംമൂട് : ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നാരോപിച്ച് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി തൃക്കടവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്നത് അഞ്ചാലുംമൂട് എസ്.എച്ച്.ഒ ജയകുമാർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീനിയോറിറ്റി ഇല്ലാത്ത അസോസിയേഷൻ നേതാവിനെ സിഐ സ്ഥാനക്കയറ്റം നൽകിയ നടപടി അന്വേഷിക്കണമെന്നും ലഹരി സംഘങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്ന എസ്.എച്ച്.ഒ.യുടെ പ്രവർത്തനങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും പ്രതിഷേധം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷൈൻ അധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വയക്കൽ സോമൻ മുഖ്യ പ്രഭാഷണം നടത്തി. ജന്മഭൂമി മാനേജിങ് ഡയറക്ടർ ചന്ദ്രബാബു, ജനറൽ സെക്രട്ടറിമാരായ സതീശൻ, സുരേഷ് കുമാർ മറ്റു മുതിർന്ന നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments