banner

നടുവൊടിച്ച് കേന്ദ്ര സർക്കാർ; പെട്രോൾ- ഡീസൽ എക്‌സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടി, പുതിയ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ


പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയിൽ രണ്ട് രൂപ വീതം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. പുതിയ നിരക്കുകൾ ഇന്ന് അർദ്ധരാത്രിയിൽ നിന്ന് പ്രാബല്യത്തിൽ വരും. പെട്രോളിന്റെ എക്‌സൈസ് തീരുവ പുതുതായി 13 രൂപയായി ഉയർന്നപ്പോൾ, ഡീസലിന്റെത് 10 രൂപയായി ഉയർത്തി. 

എന്നാൽ, രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ കുറവ് വന്ന സാഹചര്യത്തിൽ, ഈ വർധന ചില്ലറ വിലയിൽ പ്രതിഫലിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ക്രമീകരണത്തിലൂടെയാണ് കമ്പനികൾ ഇന്ധനവില നിയന്ത്രിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അസംസ്കൃത എണ്ണവിലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി വലിയ കുറവാണ് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വില ഉപഭോക്താക്കൾക്ക് കുറയാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഈ പ്രതീക്ഷയ്ക്കു പകരം തീരുവ വർധനയുമായി സർക്കാർ മുന്നോട്ട് വന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ഭാരം അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ.

Post a Comment

0 Comments