banner

അതിഥിത്തൊഴിലാളികളുടെ കുട്ടികൾക്ക് സമഗ്ര വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം : അതിഥിത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾ സന്ദർശിച്ച് എല്ലാവരുടെയും സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കാൻ പ്രത്യേക ക്യാംപയിൻ നടത്തും. ക്യാംപയിൻ മേയ് മാസത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് അടുത്തുള്ള സ്കൂളിലെ അധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ എന്നിവരുടെ സേവനമാണ് ക്യാംപയിനിലേക്ക് ഉൾപ്പെടുത്തുക.

മേയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ അതിഥിത്തൊഴിലാളികളുടെ മക്കൾക്കായുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതിനായി എസ്.സി.ഇ.ആർ.ടി ഏപ്രിൽ 30ന് മുമ്പായി സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ രൂപരേഖ തയ്യാറാക്കും. ഇതിനായി, ‘റോഷ്നി’ എന്ന പേരിൽ നിലവിൽ ഇടുക്കിയിലും കണ്ണൂരിലും നടപ്പിലാക്കുന്ന മാതൃകാ പദ്ധതികളും അനുഭവങ്ങളും അടിസ്ഥാനമാക്കും.

Post a Comment

0 Comments