banner

'ഭീകരവാദത്തിനെതിരെ മാനവികത' എന്ന സന്ദേശവുമായി അഞ്ചാലുംമൂടിൽ സി.പി.ഐ.എം ജനസദസ്സ്


അഞ്ചാലുംമൂട് : ‘ഭീകരവാദത്തിനെതിരെ മാനവികത’ എന്ന സന്ദേശം ഉയർത്തി സി.പി.ഐ.എം അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനസദസ്സ് സംഘടിപ്പിച്ചു. അഞ്ചാലുംമൂട് മാർക്കറ്റ് ജംഗ്ഷൻ സമീപം നടന്ന പരിപാടി സി.പി.ഐ.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റിയംഗം എ. അമാൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.ജി. ബിജു സ്വാഗതം പറഞ്ഞു. കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എസ്. ജയൻ, ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി, ജനാധിപത്യ മഹിള അസോസിയേഷൻ നേതാക്കളായ ബിമല ഫിലിപ്പ്, സുജാത ബാബു എന്നിവരും പരിപാടിയിൽ സംസാരിച്ചു.

സമകാലിക സാമൂഹിക സാഹചര്യങ്ങളിൽ ഭീകരവാദ ഭീഷണി നേരിടുന്നതിന്റെ ആവശ്യകതയും, ജനങ്ങൾക്കിടയിൽ മാനവികതയുടെ മൂല്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും പരിപാടി എടുത്തുകാട്ടി.

Post a Comment

0 Comments