കുണ്ടറ : ‘ഭീകരവാദത്തിനെതിരെ മാനവികത' എന്ന സന്ദേശവുമായി സിപിഐഎം കുണ്ടറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനസദസ്സ് സംഘടിപ്പിച്ചു. കുണ്ടറ മുക്കട ജംഗ്ഷനിൽ നടന്ന പരിപാടി മുൻ എം.പിയും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം സി.സന്തോഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ.സുരേഷ് ബാബു, വി. ശിവപ്രസാദ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments