ഓരോ മനുഷ്യനിൽ നിന്നും നമുക്ക് പഠിക്കേണ്ടതും കൈവരിക്കേണ്ടതുമായ ഒന്നൊന്നുണ്ടായിരിക്കും. അതുകൊണ്ട് നാം മനുഷ്യനിൽ നിന്ന് എന്തെങ്കിലും പഠിക്കുമ്പോൾ, നാം അവരുടേ ശിഷ്യനാണെന്നത് ഓർക്കുക. അതുപോലെ തന്നെ, മനസാക്ഷിയുടെ സ്വരം ശ്രവിക്കുക. മനസാക്ഷി ശുദ്ധമായിരിക്കാൻ ശ്രമിക്കുക, കാരണം ശുദ്ധമായ മനസാക്ഷിയുള്ളവനാണ് സത്യമായ ധീരൻ.
എല്ലാ സാഹചര്യങ്ങളിലും ഓരോ മനുഷ്യന്റെയും ഉള്ളിലെ നന്മ കാണാൻ ശ്രമിക്കുക. മറ്റുള്ളവരിലെ സൗന്ദര്യവും നന്മയും ആസ്വദിക്കാൻ കഴിയുമ്പോൾ, അതിലൂടെ നാം സ്വന്തം നന്മയെ തന്നെ കണ്ടെത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. മറ്റുള്ളവരിൽ സത്വവും സ്നേഹവും കാണാൻ മനസ്സുണ്ടെങ്കിൽ, ആ അനുഭവം നമ്മിൽ നന്മയുടെ വിത്തുകൾ വിതറി വളർത്തും.
ലോകം കേൾക്കുന്ന നിലവിളികളേക്കാൾ ഭയാനകമാണ് ആരും കേൾക്കാതെയുള്ള അതിയായ ദു:ഖങ്ങൾ. ആ ദു:ഖം തിരിച്ചറിയാൻ ശ്രമിക്കണം; അതിനായി അവരുടെ മൗനം മനസ്സിലാക്കാൻ പഠിക്കണം. അങ്ങനെ മനുഷ്യബന്ധങ്ങളെക്കുറിച്ചും അവയുടെ മൂല്യത്തെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാൻ കഴിയും. ഉപയോഗശൂന്യമായി തോന്നുമ്പോഴും ബന്ധങ്ങൾ ഉപേക്ഷിക്കേണ്ടതല്ല. ഉപേക്ഷിക്കാനുള്ള കാരണങ്ങൾ തേടുന്നതിനിടെ, ആ ബന്ധം ഇത്രനാൾ നിലനിന്നതിന്റെ കാരണം മറക്കരുത്.
0 Comments