banner

കൊല്ലത്ത് പൊലീസുകാരെ തടഞ്ഞ് നാട്ടുകാർ; പ്രതിഷേധിച്ചത് ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച്, വീഡിയോ പ്രചരിക്കുന്നു


കൊല്ലം : ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് പൊലീസ് വാഹനം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. രാത്രി പട്രോളിംഗിനിടെ കൺട്രോൾ റൂം വാഹനത്തിലുണ്ടായിരുന്ന എസ്ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

നാട്ടുകാരുടെ ആവശ്യമുണ്ടായിരുന്നുവെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നിറങ്ങിയില്ല. തുടര്‍ന്ന് പ്രതിഷേധം ശക്തമാകുകയും, പിന്നിൽ നിന്ന് തടഞ്ഞ നാട്ടുകാരെ തട്ടിനീക്കി പൊലീസ് സംഘം വാഹനവുമായി സ്ഥലത്തുനിന്നും ഒഴിയുകയും ചെയ്തു.

മദ്യലഹരിയിൽ ആയിരുന്ന സംഘം ഡ്യൂട്ടിക്ക് തടസമുണ്ടാക്കിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആരോപണത്തിന് പിന്നിലെന്നാണ് വാഹനത്തിലുണ്ടായിരുന്ന എസ്.ഐ സുമേഷ് നൽകിയ വിശദീകരണം.

ഏപ്രിൽ 4-നാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം പ്രചരിച്ചുകഴിഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ആരംഭം കുറിച്ചതായി അധികൃതർ അറിയിച്ചു.

Post a Comment

0 Comments