Iklan

Iklan

,

Iklan

Video

സിഗററ്റ് തട്ടിക്കളഞ്ഞതില്‍ പ്രകോപിതനായി; പൊലീസുകാരെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ച് യുവാവ്

SPECIAL CORRESPONDENT
, Wednesday, April 16, 2025 WIB Last Updated 2025-04-16T02:53:53Z

തിരുവനന്തപുരത്ത് സിഗററ്റ് തട്ടിക്കളഞ്ഞതില്‍ പ്രകോപിതനായി യുവാവ് പൊലീസുകാരെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ കുളത്തൂര്‍ മണ്‍വിള റയാന്‍ ബ്രൂണോ(19) ആണ് അറസ്റ്റിലായത്.

പൊതുസ്ഥലത്ത് പുകവലിച്ച റയാനോട് പൊലീസ് സിഗററ്റ് കളയാന്‍ ആവശ്യപ്പെട്ടെങ്കിലും കളയാന്‍ തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് സിഗററ്റ് തട്ടിക്കളഞ്ഞ് പെറ്റി നല്‍കി പൊലീസ് മടങ്ങി. എന്നാല്‍ പിന്നാലെ എത്തിയ യുവാവ് ഇവരെ ആക്രമിക്കുകയായിരുന്നു

ആക്രമണത്തില്‍ പരിക്കേറ്റ സിപിഓമാരായ രതീഷും വിഷ്ണുവും ആശുപത്രിയില്‍ ചികിത്സ നേടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents