banner

തൃക്കരുവ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സൗജന്യ നേത്ര പരിശോധനയും തിമിരരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു


അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സൗജന്യ നേത്ര പരിശോധനയും തിമിരരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. വാർഡിൻ്റെയും കാരുണ്യ കണ്ണാശുപത്രിയുടെ സംയുക്താഭിമുഖ്യത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ നടന്ന ക്യാമ്പ് തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ആലയത്ത് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവരെ വിദഗ്ദ്ധരായ ഡോക്ടർമാർ പരിശോധിച്ചു. കണ്ണട ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ ബുക്ക്​ ചെയ്യാൻ കഴിയുമെന്നും പരിശോധനയിൽ ശസ്ത്രക്രിയ ആവശ്യമുള്ള ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്ക് മിതമായ നിരക്കിൽ ശസ്ത്രക്രിയ സൗകര്യം ഒരുക്കിയതായും ആശുപത്രി അധികൃതർ വിശദീകരിച്ചു.

Post a Comment

0 Comments